രാഹുൽ മാങ്കൂട്ടത്തെ രക്ഷിക്കാൻ രഹസ്യ നീക്കം. കോൺഗ്രസ്സിൽ നേതാക്കൾ തമ്മിൽ പൊരുത്തക്കേടു്. ചെമ്പകശ്ശേരി ചന്ദ്രബാബു
തിരുവനന്തപുരം:
ലൈംഗീക പീഢന കേസിൽ റിമാൻഡിലായ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തെ രക്ഷിക്കാൻ കോൺഗ്രസ്സിൽ രഹസ്യ നീക്കം. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം. നീയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോൺഗ്രസ്സിൻ്റെ അന്തസ്സ് നിലനിർത്താൻ പാലക്കാട്ടെ എം.എൽ.എയെ ഏത് വിധേനയും രക്ഷപ്പെടുത്തണമെന്നുള്ള ദൗത്യവുമായി യുവ നേതൃത്വനിരയിലുള്ള നേതാക്കളാണത്രെ രാഹുൽ മാങ്കൂട്ടത്തിനു വേണ്ടി രഹസ്യ നീക്കം നടത്തുന്നത്.ഈ വിഷയത്തിൽ മുൻ നിര നേതാക്കൾ ശക്തമായി പ്രതികരിച്ചിട്ടുണ്ടന്നാണ് അറിയുന്നത്.14 ദിവസത്തേയ്ക്കാണ് രാഹുൽ മാങ്കൂട്ടത്തെ റിമാൻഡ് ചെയ്തിരിക്കുന്നത്.പാലക്കാട്ടെ കെ.പി.എം. ഹോട്ടലിൽ വച്ചാണ് എം.എൽ.എ അറസ്റ്റ് ചെയ്യുന്നത്.സംഭവ സ്ഥലത്തു നിന്ന് രാഹുൽ മാങ്കൂട്ടംരക്ഷപ്പെടാതിരിക്കാൻ പോലീസ് സംഘം തന്ത്രപൂർവ്വം കെണിയൊരുക്കുകയായിരുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











