സൂറത്തിൽ 27 വയസ്സുള്ള യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിച്ചു. സിസിടിവി ദൃശ്യങ്ങൾ സങ്കടകരം
A 27-year-old man collapsed and died of a heart attack in Surat, Gujarat
ഗുജറാത്തിലെ സൂറത്തിൽ 27 വയസ്സുള്ള ടെക്സ്റ്റൈൽ വ്യാപാരി റുഷഭ് ഗാന്ധി തന്റെ ഷോപ്പിൽ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിച്ച ദുഃഖകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റുഷഭ് ഗാന്ധി പദ്മാവതി ടെക്സ്റ്റൈൽ മാർക്കറ്റിലെ തന്റെ കടയിൽ ഇരിക്കവേ അസ്വസ്ഥത അനുഭവപ്പെടുന്നത് വീഡിയോയിൽ കാണാനാകും. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് പോലെ അദ്ദേഹം വെള്ളം കുടിക്കാൻ ശ്രമിക്കുന്നതും, അതിനു മുൻപേ കുഴഞ്ഞ് വീഴുന്നതുമാണ്. ഉടൻ തന്നെ സഹോദരി ഭർത്താവും സുഹൃത്തുക്കളും സിപിആർ നൽകി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട മരണമായി പോലീസ് കേസെടുത്തിട്ടുണ്ട്. റുഷഭ് ഗാന്ധിയുടെ വിവാഹനിശ്ചയം കഴിഞ്ഞത് അഞ്ചു ദിവസത്തിന് മുൻപായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













