പുത്തൻ കാരവൻ സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി

Mammootty, the favorite star of Malayalis, has acquired a new caravan

Jun 12, 2025 - 10:25
 0
പുത്തൻ കാരവൻ സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി

പുത്തൻ കാരവൻ സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. അദ്ദേഹത്തിന്റെ വാഹനപ്രേമം പേരുകേട്ടതാണ്. താരത്തിന്റെ മറ്റ് വാഹനങ്ങൾക്ക് സമാനമായി 369 എന്ന നമ്പർ തന്നെയാണ് പുത്തൻ കരാവാനും സ്വന്തമാക്കിയിരിക്കുന്നത്. ഭാരത് ബെൻസിന്റെ 1017 ഷാസിയിലാണ് മമ്മൂട്ടിയുടെ കാരവൻ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ രണ്ടാമത്തെ കരവാനാണിത്. മുൻപുണ്ടായിരുന്നത് വോൾവോയുടെ കരാവാനാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോതമംഗലത്തുള്ള ഓജസ് ഓട്ടോമൊബൈൽസ് ആണ് പുതിയ വണ്ടി നിർമിച്ചു നൽകിയത്. സവിശേഷമായ ഇന്റീരിയർ ആണ്, രണ്ടു മുറികളുള്ള വാഹനത്തിന്റെ റൂമുകൾ ഏക്സ്റ്റണ്ട് ചെയ്യാവുന്ന രീതിയിലാണ്. റൂമുകളുടെ വലുപ്പം വർധിപ്പിക്കാനും സാധിക്കും. 9 മീറ്റർ നീളമുള്ള വാഹനത്തിൽ ഇല്യൂമിനേറ്റ് ചെയ്യുന്ന എം ലോഗോയാണ് പ്രധാന ആകർഷണം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0