എച്ച് 1 ബി വിസകള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഫീസ് പ്രാബല്യത്തില്‍
The US has imposed a fee of $100,000 for H-1B visa
എച്ച് 1 ബി വിസകള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഫീസ് പ്രാബല്യത്തില്‍. ഒരു ലക്ഷം ഡോളറാണ് ഫീസ് ചുമത്തിയത്. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. എച്ച്-1ബി വിസ നിയമം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തൊഴിലുടമകളെയും ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ പുതിയ അപേക്ഷകരെ മാത്രമേ ഇത് ബാധിക്കൂവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. നിലവില്‍ എച്ച് 1 ബി വിസയുള്ളവര്‍ക്കും, അവര്‍ക്ക് യുഎസിലേക്ക് എത്തുന്നതിനും ഒരു ലക്ഷം ഡോളര്‍ ഈടാക്കില്ല. പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകൾക്ക് ബാധകമല്ല, നിലവിലുള്ള വിസ ഉടമകൾക്കും ബാധകമല്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













