ഇറാനെതിരെ കടുത്ത ഉപരോധവുമായി അമേരിക്ക

The United States has imposed severe sanctions on Iran

Apr 30, 2026 - 21:11
 0
ഇറാനെതിരെ കടുത്ത ഉപരോധവുമായി അമേരിക്ക

ഇറാനെതിരെ കടുത്ത ഉപരോധവുമായി അമേരിക്ക. ഇറാന്റെ ഷാഡോ ബാങ്കിങ് സംവിധാനത്തിനുമേലാണ് ഈ വട്ടം അമേരിക്ക പ്രതിരോധവുമായി എത്തുന്നത്. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഉപരോധം കൊണ്ടുവന്നിരിക്കുന്നത്. ഇറാന്റെ ഷാഡോ ബാങ്കിങ്ങിന് കീഴിലുള്ള 35 സ്ഥാപനങ്ങൾക്കും അതിലെ വ്യക്തികൾക്കും മേലാണ് ട്രംപ് ഭരണകൂടം വിലക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇറാനുമായി സഹകരിച്ചുപോകുന്ന രാജ്യങ്ങൾക്കും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ മേൽ കടുത്ത സമ്മർദ്ദങ്ങൾ കൊണ്ടുവരാൻ തന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇപ്പോഴത്തെ നീക്കം. ഈ സമ്മർദ്ദങ്ങളിലൂടെ യുഎസിന് അനുകൂലമായ കരാറിലേക്ക് ഇറാനെ എത്തിക്കാൻ കഴിയുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0