സമ്പൂർണ ഗോവധ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ
The Tamil Nadu government has moved the Supreme Court against the Madras High Court order imposing a complete ban on cow slaughter in the state
സമ്പൂർണ ഗോവധ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി തമിഴ്‌നാട്ടിൽ നിലവിലുള്ള നിയമങ്ങളുടെ പരിധി മറികടന്നുള്ളതാണെന്നും, സംസ്ഥാനത്തിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതി അനാവശ്യമായി ഇടപെട്ടതാണെന്നും കാണിച്ചാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി നൽകിയിരിക്കുന്നത്. ആഘോഷ വേളയിൽ പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 'ഹിന്ദു മക്കൾ കക്ഷി' യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ പ്രശാന്ത് പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്, ബക്രീദിനോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പാക്കണമെന്ന് മെയ് 27-ന് ഉത്തരവിട്ടിരുന്നു. പൊതുസ്ഥലങ്ങളിലെ അനധികൃത കശാപ്പ് തടയുക എന്നതായിരുന്നു ഹർജിക്കാരന്റെ ആവശ്യമെങ്കിലും, കോടതി അതിന്റെ പരിധി ലംഘിച്ച് ലൈസൻസുള്ള കശാപ്പുശാലകളിൽ പോലും സംസ്ഥാനവ്യാപകമായി സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയായിരുന്നു എന്ന് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ നിലവിലുള്ള മൃഗസംരക്ഷണ നിയമങ്ങൾ, തദ്ദേശ സ്ഥാപന നിയമങ്ങൾ എന്നിവയെല്ലാം മറികടന്നാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത് എന്നാണ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











