അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്‌സറുകള്‍ തികയ്ക്കുന്ന ആദ്യ കളിക്കാരനായി രോഹിത്

Rohit known as Sixer Sharma has achieved another milestone in sixes

Jan 12, 2026 - 21:46
 0
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്‌സറുകള്‍ തികയ്ക്കുന്ന ആദ്യ കളിക്കാരനായി രോഹിത്

സിക്‌സര്‍ ശര്‍മ എന്നറിയപ്പെടുന്ന രോഹിത് സിക്‌സറില്‍ മറ്റൊരു നാഴികക്കല്ല് താണ്ടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്‌സറുകള്‍ തികയ്ക്കുന്ന ആദ്യ കളിക്കാരനായി മാറി. ഓപണര്‍ എന്ന നിലയില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങളില്‍ രോഹിത് ഒന്നാമതെത്തി. രോഹിത് 329 സിക്‌സറുകളാണ് ഈ സ്ഥാനത്ത് ബാറ്റ് ചെയ്ത് നേടിയത്. ഇതോടെ 328 സിക്‌സറുകള്‍ നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ന്നു. ഏകദിന ക്രിക്കറ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ രോ-കോ ഉള്‍പ്പെടുന്നു. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ കളിച്ച അഞ്ച് താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ഇന്ന് വിരാട് കോഹ്‌ലി അംഗമായി. സൗരവ് ഗാംഗുലിയെ പിന്തള്ളിയാണ് അഞ്ചാം സ്ഥാനത്ത് എത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0