ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം

Nuns arrested in Chhattisgarh released on bail

Aug 2, 2025 - 23:07
 0
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി. ശനിയാഴ്ച ബിലാസ്പുരിലെ എൻ.ഐ.എ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്.
പുറത്തിറങ്ങിയ കന്യാസ്ത്രീകളെ സ്വീകരിക്കാൻ മദർസുപ്പീരിയറും വൈദികരും ബന്ധുക്കളും ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. എംപിമാരായ ബെന്നി ബഹനാൻ, ജോൺ ബ്രിട്ടാസ്, ജെബി മേത്തർ, ജോസ് കെ.മാണി, പി. സന്തോഷ് കുമാർ, എംഎൽഎമാരായ റോജി എം ജേക്കബ്, അൻവർ സാദത്ത്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഷോൺ ജോർജ്, അനൂപ് ആന്റെണി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് കടുത്ത ഉപാധികളോടെയാണ് എൻ.ഐ.എ. കോടതി ജാമ്യം നൽകിയത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0