സർക്കാർ ഡോക്ടർ മാരുടെ മുമ്പിൽ അടിയറ വയ്ക്കരുത്: പേഷ്യൻ്റ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം
സർക്കാർ ഡോക്ടർമാരുടെ മുന്നിൽ അടിയറ വയ്ക്കരുത് .
കോഴിക്കോട്: താലൂക്ക് ജില്ലാ ജനറൽ ആശുപത്രികളിൽ ഒരു മണിക്കൂർ ഒ.പി. ദീർഘിപ്പിച്ച ഉത്തരവ് പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും . സർക്കാർ ഡോക്ടർമാരുടെ മുന്നിൽ അടിയറ വയ്ക്കരുതെന്നും പേഷ്യന്റ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം യോഗം ആവശ്യപ്പെട്ടു.
രോഗികളുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെ ഡോക്ടർമാരുടെ മാത്രം ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന നടപടിയിൽ നിന്നും സർക്കാർ പിൻവലിഞ്ഞില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ വലിയ വില നൽകേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി .
നേഴ്സുമാരുടെ ന്യായമായ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്നും യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു .പി .അബ്ദുല്ല . ടി ഗീതാ ഭായ് . കെ പി . വേലായുധൻ . സെയ്തു തിരൂർ . എം സക്കറിയ . സേവിയർ പാലാഴി എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













