സംവിധായകൻ രഞ്ജിത്ത് ബംഗളുരുവിൽ യുവാവിനെ പീഡിപ്പിച്ചു എന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി
The Karnataka High Court has quashed the case of director Ranjith raping a youth in Bengaluru
സംവിധായകൻ രഞ്ജിത്ത് ബംഗളുരുവിൽ യുവാവിനെ പീഡിപ്പിച്ചു എന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് രഞ്ജിത്തിന്റെ ഹർജി പരിഗണിച്ച് കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. സംഭവം നടന്ന് 12 വർഷത്തിനുശേഷമാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ചതെന്ന് രഞ്ജിത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് മാങ്കാവ് സ്വദേശിയാണു പരാതി നൽകിയത്. 2012ൽ ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽവെച്ച് രഞ്ജിത്ത് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് യുവാവ് പൊലീസിൽ മൊഴി നൽകിയത്. ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി. 2024 ൽ കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളൂരുവിലാണു സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പൊലീസിനു കൈമാറുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













