പി.ആർ.ഡി.കൊല്ലം ജില്ലാ വാർത്തകൾ

Mar 25, 2026 - 06:21
Mar 25, 2026 - 08:46
 0
പി.ആർ.ഡി.കൊല്ലം ജില്ലാ വാർത്തകൾ

പി.ആർ.ഡി കൊല്ലം ജില്ലാ വാർത്തകൾ:

തിരഞ്ഞെടുപ്പ്‌പെരുമാറ്റചട്ട ലംഘനം: 6239 പ്രചാരണസാമഗ്രികള്‍ നീക്കി- ജില്ലാ കലക്ടർ

തിരഞ്ഞെടുപ്പ്‌പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച അനധികൃത പ്രചാരണസാമഗ്രികള്‍ നീക്കംചെയ്യുന്നത് ഊര്‍ജിതമാക്കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ്ചട്ടം മറികടന്ന് സ്ഥാപിച്ച 6239 പ്രചാരണവസ്തുക്കള്‍ നീക്കംചെയ്തത്.

പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതിയില്ലാതെസ്ഥാപിക്കുന്നവയും വരുംദിവസങ്ങളിലും മാറ്റും. ഇതുവരെ 4629 പോസ്റ്ററുകള്‍, 338 ബാനറുകള്‍, 1290 ഇതരവസ്തുക്കള്‍ ഉള്‍പ്പെടെ 6239 സാമഗ്രികളാണ് കണ്ടെത്തി നടപടി സ്വീകരിച്ചത്.

ജില്ലാതല സ്‌ക്വാഡ്, ഓരോ നിയോജകമണ്ഡലത്തിലും ഒരു സ്‌ക്വാഡ് എന്നിങ്ങനെ ആകെ 12 സ്‌ക്വാഡുകളാണ് രംഗത്ത്. എ ഡി എം ടി കെ വിനീതാണ് സ്‌ക്വാഡുകളുടെ ഏകോപന ചുമതല നിര്‍വഹിക്കുന്നത് എന്നും വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്ക് പെരുമാറ്റചട്ടലംഘനവിവരങ്ങള്‍ സ്‌ക്വാഡുകളെ അറിയിക്കാം. അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസര്‍, ഡിസ്ട്രിക്ട് എസ് സി ഡെവലപ്‌മെന്റ് ഓഫീസ്, ഫോണ്‍: 9895921229. അസംബ്ലിതല നമ്പരുകള്‍ സ്‌ക്വാഡ് ചാര്‍ജ് ഓഫീസര്‍മാരുടെ വിവരങ്ങള്‍- കരുനാഗപ്പള്ളി: ജൂനിയര്‍ സൂപ്രണ്ട്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഫോണ്‍: 9496819789, ചവറ: അസിസ്റ്റന്റ് സെക്രട്ടറി, നീണ്ടകര ഗ്രാമ പഞ്ചായത്ത്, ഫോണ്‍: 8281733137, കുന്നത്തൂര്‍: അസിസ്റ്റന്റ് സെക്രട്ടറി, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്, ഫോണ്‍: 9446590944, കൊട്ടാരക്കര: ജോയിന്റ് ബി ഡി ഒ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. ഫോണ്‍: 9961976772, പത്തനാപുരം: ഐ സി ഡി എസ് സുപ്പര്‍വൈസര്‍, ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസ്, കൊട്ടാരക്കര ഫോണ്‍: 9744387382, പുനലൂര്‍: ജൂനിയര്‍ സൂപ്രണ്ട്, ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസ്, പുനലൂര്‍, ഫോണ്‍: 9605371307, ചടയമംഗലം: എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത്, ഫോണ്‍: 9995307101, കുണ്ടറ: ജൂനിയര്‍ സൂപ്രണ്ട്, തൃക്കരുവ ഗ്രാമപഞ്ചായത്ത്, ഫോണ്‍: 7510877660, കൊല്ലം: ഡെപ്യൂട്ടി തഹസില്‍ദാര്‍, കെ എസ് എഫ് ഇ, കൊല്ലം ഫോണ്‍: 9495434517, ഇരവിപുരം: ജൂനിയര്‍ സൂപ്രണ്ട്, പേരയം ഗ്രാമ പഞ്ചായത്ത്, ഫോണ്‍: 9447062167.

ചാത്തന്നൂര്‍: ജോയിന്റ് ബി ഡി ഒ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, ഫോണ്‍: 9947015623.

എല്ലാവരേയും പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനായി കയ്യെഴുത്ത്‌സന്ദേശ ബോര്‍ഡുമായി സ്വീപ്. ‘എന്റെ വോട്ട് എന്റെ അഭിമാനം’’ എന്നെഴുതി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അതേവാചകം ആംഗലേയത്തിലെഴുതി സ്വീപ് നോഡല്‍ ഓഫീസറായ സബ്കലക്ടര്‍ അഖില്‍ വി. മേനോന്‍. തുടര്‍ന്ന് വരണാധികാരികളുടെ ഊഴം. വോട്ട് അനിവാര്യമായ അവകാശവിനിയോഗമെന്ന ഓര്‍മപ്പെടുത്തലാണ് അക്ഷരങ്ങളും കയ്യൊപ്പുകളുമായി നിറഞ്ഞത്. ജനാധിപത്യത്തിന്റെ മതിലെന്ന സങ്കല്‍പത്തില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എല്ലാവര്‍ക്കുമെഴുതാന്‍ ഇനിയുമുണ്ട് ഇടം, വോട്ടുചെയ്യാന്‍ മറക്കരുതെന്ന് മറ്റുള്ളവരെ ഓര്‍മപ്പെടുത്താനായി.

സൂക്ഷ്മപരിശോധന അവസാനിച്ചു; ജില്ലയില്‍ 69 സ്ഥാനാര്‍ത്ഥികള

ജില്ലയില്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചു. 69 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. 19 എണ്ണം നിരസിച്ചു. അതത് നിയോജകമണ്ഡല വരണാധികാരികളുടെ നേതൃത്വത്തിലാണ് സൂക്ഷ്മപരിശോധന നടന്നത്.

കരുനാഗപ്പള്ളിയില്‍ ആറു പേരുടെ പത്രിക സ്വീകരിച്ചു. ലത്തീഫ് (എസ് ഡി പി ഐ), വി എസ് ജിതിന്‍ ദേവ് (ബി ജെ പി), അഡ്വ. എം എസ് താര (സി പി ഐ), ബോബന്‍ ജി നാഥ് (സ്വതന്ത്രന്‍), സി ആര്‍ മഹേഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്). രണ്ടെണ്ണം തള്ളി.

ചവറയില്‍ നാലു പേരുടേത്. കെ.എസ് രാജേഷ് (ബി ജെ പി), മനോഹരന്‍ പിള്ള (സി പി ഐ-എം), ഷിബു ബേബിജോണ്‍ (ആര്‍ എസ് പി), സുജിത് (സ്വതന്ത്രന്‍). മൂന്ന് തള്ളി.  

കുന്നത്തൂരില്‍ നല്‍കിയ അഞ്ചുപേരുടെ പത്രികകളും സ്വീകരിച്ചു. ഉല്ലാസ് (ആര്‍ എസ് പി), രാജി (ബി ജെ പി), ശശിധരന്‍ (എസ് യു സി ഐ കമ്യൂണിസ്റ്റ്), കുഞ്ഞുമോന്‍ (കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി-ലെനിനിസ്റ്റ് മാര്‍ക്‌സിസ്റ്റ്), മാന്തറ വേലായുധന്‍ (സ്വതന്ത്രന്‍).

കൊട്ടാരക്കരയില്‍ ഏഴ്- എസ് സുരേഷ് (സ്വതന്ത്രന്‍), ആര്‍ രശ്മി (ബി ജെ പി), ജി സുരേഷ് (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ), മാമച്ചന്‍ ഡാനിയേല്‍ (ആം ആദ്മി പാര്‍ട്ടി), കെ എന്‍ ബാലഗോപാല്‍ (സി പി ഐ എം), പി ഐഷ പോറ്റി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), വില്‍ഫ്രഡ് സഖറിയാസ് (ബി എസ് പി). ഒരാളുടെ പത്രിക തള്ളി.  

പത്തനാപുരത്ത് ഒമ്പതു പേരുടെയും പത്രിക സ്വീകരിച്ചു. ബി.എസ.് ജ്യോതികുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ ബി ഗണേഷ്‌കുമാര്‍ (കേരള കോണ്‍ഗ്രസ്- ബി), എ. അനീഷ് (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി), അനില്‍കുമാര്‍ (ട്വന്റി ട്വന്റി), എച്ച്. അനീഷ് ഖാന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ഗണേഷ്‌കുമാര്‍ (സ്വതന്ത്രന്‍), വി. വിപിന്‍കുമാര്‍ (ബി എസ് പി), പ്രിന്‍സ് (ട്വന്റി ട്വന്റി), എം. ജ്യോതിഷ്‌കുമാര്‍ (സ്വതന്ത്രന്‍).

പുനലൂരില്‍ ഒമ്പതു പേരുടെയും സ്വീകരിച്ചു. ജോസ് സാരനാഥ് (ബി എസ് പി), നൗഷാദ് യൂനുസ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്), അഡ്വ. രഘുനാഥ് കമുകുംചേരി (ട്വന്റി-ട്വന്റി), നെടുമങ്കാവ് ഗോപാലകൃഷ്ണന്‍ (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ), ജോസ് (സി പി ഐ), സുല്‍ഫിക്കര്‍ (സ്വതന്ത്രന്‍), മാമ്പഴത്തറ സലീം (സ്വതന്ത്രന്‍), സി അജയപ്രസാദ് (സി പി ഐ), കെ മഹേഷ് (എസ് യു സി ഐ, കമ്മ്യൂണിസ്റ്റ്).  

ചടയമംഗലത്ത് ആറു പേരുടെ പത്രിക സ്വീകരിച്ചു. ജി. ജയന്‍ (സ്വതന്ത്രന്‍), അരുണ്‍രാജ് (ബി ജെ പി), നസീര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ഷറഫാത്ത് മല്ലം (എസ് ഡി പി ഐ), ചിഞ്ചുറാണി (സി പി ഐ), അജി (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി). മൂന്നെണ്ണം തള്ളി.

കുണ്ടറയില്‍ ആറു പേരുടെ പത്രികകള്‍ സ്വീകരിച്ചു. ഒരാളുടെ പത്രിക തള്ളി. പി സി വിഷ്ണുനാഥ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ആര്‍ രാഹുല്‍ (എസ് യു സി ഐ -സി), എസ് എല്‍ സജികുമാര്‍ (സി പി ഐ- എം), ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (ബി ജെ പി), റിയാസ് കണ്ണനല്ലൂര്‍ (സ്വതന്ത്രന്‍), ലതിക ബാലകൃഷ്ണന്‍ (ബി.എസ്.പി).

കൊല്ലത്ത് അഞ്ചു പേരുടെ പത്രിക സ്വീകരിച്ചു. ബിന്ദു കൃഷ്ണ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എല്‍ ആര്‍ സിനു (ആം ആദ്മി പാര്‍ട്ടി), പ്രതാപ് കുമാര്‍ (ബി ജെ പി), എസ് ജയമോഹന്‍ (സി.പി.ഐ-എം), ആര്‍ സുധന്‍ (ബി എസ് പി). നാലു പേരുടെ പത്രികകള്‍ തള്ളി.

ഇരവിപുരത്ത് ഏഴു പേരുടെ പത്രികകള്‍ സ്വീകരിച്ചു. വിഷ്ണുമോഹന്‍ (ആര്‍ എസ് പി), സജി ഡി ആനന്ദ് (ഭാരത ധര്‍മ ജന സേന), എം നൗഷാദ് (സി പി ഐ-എം), എസ് ഹരി (ഭാരത് ധര്‍മ ജന സേന), ഇ ആന്‍ഡേഴ്‌സണ്‍ (സ്വതന്ത്രന്‍), എസ് ആര്‍ ഫിറോസ് (സ്വതന്ത്രന്‍), എ നൗഷാദ് (സ്വതന്ത്രന്‍). മൂന്നു പേരുടെ പത്രികകള്‍ തള്ളി.

ചാത്തന്നൂരില്‍ അഞ്ചു പേരുടെ പത്രികകള്‍ സ്വീകരിച്ചു. ബി ബി ഗോപകുമാര്‍ (ബി ജെ പി), സിന്ധു പുത്തന്‍കുളം (ഡെമോക്രറ്റിക് ഹ്യൂമന്‍ റൈറ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി), സൂരജ് രവി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), അരുണ്‍ ചാത്തന്നൂര്‍ ( ആം ആദ്മി പാര്‍ട്ടി), അഡ്വ. ആര്‍ രാജേന്ദ്രന്‍ (സി പി ഐ).

സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാനുള്ള സാവകാശമുണ്ട്. അവസാന തീയതി കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കി ചിഹ്നങ്ങള്‍ അനുവദിക്കും. 

ഗ്രീന്‍ ബട്ടണ്‍' ക്യാമ്പയിന് തുടക്കമായി

നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 'ഗ്രീന്‍ ബട്ടണ്‍' ക്യാമ്പയിന് തുടക്കമായി. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ എന്‍. ദേവീദാസ് നിര്‍വ്വഹിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, ബാനറുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ചും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലനങ്ങളിലും മറ്റും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടും മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ആശയമാണ് ക്യാമ്പയിന്‍ മുന്നോട്ടു വയ്ക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും മറ്റും നല്‍കുന്ന പരിശീലന പരിപാടികളിലും പരിസ്ഥിതിക്ക് ഇണങ്ങുന്ന വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന ആശയവും ഈ ക്യാമ്പയിന്‍ മുന്നോട്ട് വെക്കുന്നുണ്ട്.

കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ ടീം അംഗങ്ങള്‍ പങ്കെടുത്തു.

അനധികൃതപ്രചരണസാമഗ്രികള്‍ക്കെതിരെ പൊതുജനത്തിന് പരാതിപ്പെടാം

 പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇത് സംബന്ധിച്ച പരാതികള്‍ സി-വിജില്‍ ആപ്പ് (C-Vigil) വഴി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുണ്ടറ, കൊല്ലം നിയോജകമണ്ഡലങ്ങളിലെ പോളിംഗ്‌സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രമായ ക്രിസ്തുരാജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സിവില്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 27ന് വൈകിട്ട് 5.15നകം ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) കലക്ട്രേറ്റ് കൊല്ലം കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍ : 0474 2793473.

ചവറ മേജര്‍ ശ്രീകൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ചവറ, പന്മന, നീണ്ടകര ഗ്രാമപഞ്ചായത്തുകളെ മാര്‍ച്ച് 24, 25 തീയതികളില്‍ ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

പോരുവഴി പെരുവിരുത്തി മലനട ദുര്യോധനക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 27ന് ക്ഷേത്രവും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ജില്ലാ കലക്ടര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.  

  ജില്ലയില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാര്‍ച്ച് 26 ന് ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള നഴ്സിംഗ് സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെയുള്ള സമയങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കുമ്മിള്‍ തച്ചോണം റോഡില്‍ മാര്‍ച്ച് 25 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കുമ്മിള്‍ നിന്നും തച്ചോണം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വട്ടത്താമര തൊളികുഴി കല്ലറ റോഡ് വഴിയും തച്ചോണം നിന്നും കുമ്മിള്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുലിപ്പാറ പാങ്ങോട് കടയ്ക്കല്‍ റോഡ് വഴിയും പോകണം.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രമായ കരുനാഗപ്പള്ളി ലോര്‍ഡ്‌സ് പബ്ലിക്ക് സ്‌കൂളില്‍ സിവില്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 27ന് ഉച്ചയ്ക്ക് 12നകം സബ്കലക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍ : 0474 2793461.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0