ക്ഷീരമേഖലയുടെ തുടർവികസനത്തിനു് പദ്ധതികൾ നടപ്പാക്കി: മന്ത്രി കെ.എൻ.ബാലഗോപാൽ
ക്ഷീരമേഖലയുടെ തുടർ വികസനത്തിന് പദ്ധതികൾ നടപ്പാക്കി: മന്ത്രി കെ എൻ ബാലഗോപാൽ
കൊട്ടാരക്കര:ക്ഷീരമേഖലയിൽ വികസന തുടർച്ച ഉറപ്പാക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടവട്ടൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ കെട്ടിടത്തിൻ്റെ രണ്ടാം നിലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാൽപ്പൊടി, മൂല്യവർദ്ധിത പാൽ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിച്ച് വിപണനം നടത്തുന്നതിന് 50 കോടി രൂപയോളം ചെലവഴിച്ച് മലപ്പുറത്ത് ഫാക്ടറി സ്ഥാപിച്ചു. പാലുൽപാദനത്തിനും ഉപോൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും ക്ഷീരകർഷകർക്കും സൊസൈറ്റികൾക്കും സർക്കാർ ധനസഹായവും നൽകുന്നു.
ക്ഷീരമേഖലയുടെ അടിസ്ഥാന യൂണിറ്റുകളായ ക്ഷീര സംഘങ്ങൾ മേഖലയുടെ വളർച്ചയിൽ നിർണായക ഘടകങ്ങളാണെന്നും ഗുണനിലവാരമുള്ള പാൽ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ക്ഷീര സംഘങ്ങളിലൂടെ സാധ്യമായെന്നും അദ്ദേഹം പറഞ്ഞു.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രേഖ അധ്യക്ഷയായി. എംഎൽഎയുടെ 2023-2024 ആസ്തി വികസന ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് കെട്ടിടം. വെളിയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ അരവിന്ദാക്ഷൻ മുൻ പ്രസിഡൻ്റ് എസ് രമണനെയും കൊട്ടാരക്കര ഡി.ഇ.ഒ ജിൻസി, മുൻ പ്രസിഡൻ്റ് എസ് കൃഷ്ണൻകുട്ടിയെയും ആദരിച്ചു. മുതിർന്ന ക്ഷീരകർഷകനായ എം സാംബശിവനെയും ഏറ്റവും കൂടുതൽ പാലളന്ന കർഷകരായ എസ് രാമചന്ദ്രൻ പിള്ള, സുജ, സരിത ചന്ദ്രബാബു എന്നിവർക്കും ആദരവ് നൽകി.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ ഷൈലജ, മുട്ടറ വാർഡ് മെമ്പർ വിഷ്ണു, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ ബാലഗോപാൽ, മുൻ വാർഡ് മെമ്പർമാരായ ജയ, കെ രമണി, ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡൻ്റ് ജി രാജശേഖരൻപിള്ള, കുടവട്ടൂർ കൈത്തറി പ്രസിഡൻ്റ് എം കെ പുഷ്പാംഗദൻ, ക്ഷീരോൽപാദക സഹകരണസംഘം ഭരണസമിതി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, ബി മനോജ്ലാൽ, ബി റെജി, സംഘം സെക്രട്ടറി എസ് രോഹിണി തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













