ഗുരുവായൂർ ക്ഷേത്രത്തിന് അപവാദമായി വയോധികനായ കീഴ് - ശാന്തിയെ സസ്പെൻഡ് ചെയ്തു.സി.പി.എം ദേവസ്വം മെമ്പറുടെ ഭാര്യയുടെ ധിക്കാരം.

Feb 12, 2026 - 09:12
Feb 12, 2026 - 09:16
 0
ഗുരുവായൂർ ക്ഷേത്രത്തിന് അപവാദമായി വയോധികനായ കീഴ് - ശാന്തിയെ സസ്പെൻഡ് ചെയ്തു.സി.പി.എം ദേവസ്വം മെമ്പറുടെ ഭാര്യയുടെ ധിക്കാരം.

ന്യൂസ് ബ്യൂറോ തൃശ്ശൂർ

ഗുരുവായൂർ :ഗുരുവായൂർക്ഷേത്രത്തിൽ പുലർച്ചെ 3 ന് നാഴികമണി 3 അടിച്ചാൽ നിർമാല്യത്തിന് നട തുറക്കും. നൂറ്റാണ്ടുകളായി ഇതാണ് രീതി. 6 പതിറ്റാണ്ടിനിടെ ഒരു ദിവസം മാത്രം മണി അടിക്കാൻ 2 മിനിറ്റ് വൈകി. ഉത്തരവാദിക്കെതിരെ ശിക്ഷാ നടപടി എടുത്തു. 

കടുകിടെ വ്യത്യാസമില്ലാതെ ആ ചടങ്ങുകൾ ഇന്നും നടക്കുന്നു എന്നതാണ് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സവിശേഷത, ഭക്തജന പ്രവാഹത്തിൻ്റെ അടിസ്ഥാനം. ഇവിടെ ആരും ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല. ഗുരുവായൂരപ്പനാണ് പ്രധാനം.

3 ന് നടതുറന്നാൽ നിർമാല്യം, തൈലാഭിഷേകം, വാകച്ചാർത്ത്, സപ്തശുദ്ധി അഭിഷേകം എന്നിവ കഴിഞ്ഞാൽ വിഗ്രഹത്തിന് കിരീടം ചാർത്തും. കിരീടം വച്ചാൽ ഉടൻ മലർ നിവേദ്യം എന്നത് നിയമമാണ്.

എണ്ണ തേച്ചുകുളി കഴിഞ്ഞ ഉണ്ണിക്കണ്ണൻ വിശന്നാണ് നിൽപ്. ഉടൻ നേദ്യം വേണം.നേദ്യം കഴിഞ്ഞേ ചന്ദനം ചാർത്തലും ആടയാഭരണങ്ങൾ അണിയിക്കലും പാടുള്ളു. അത്ര തിരക്കിൽ വേണം നേദ്യം. ഈ സമയം ശ്രീലകത്ത് മേൽശാന്തി, ഓതിക്കൻ, കീഴ്ശാന്തിയായി ആറോ ഏഴോ പേർ ഉണ്ടാകും. കിരീടം വച്ചാൽ വാതിലിന് അടുത്ത് ആരാണോ അവർ വാതിൽ അടയ്ക്കണം. ഇതാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. പുറത്ത് ആളുണ്ടോ എന്നത് നോക്കേണ്ടതില്ല.

2025 ഒക്ടാബർ 20 ന് മലർനിവേദ്യത്തിന് കിരീടം വച്ച സമയത്ത് വാതിലടച്ചു. അപ്പോൾ ഒരു ഭരണസമിതിയംഗത്തിന് വേണ്ടപ്പെട്ടവർ പുറത്തുണ്ടായിരുന്നു.അവർക്ക് തോന്നി, വാതിൽ കൊട്ടിയടച്ചത് തങ്ങൾക്ക് നേരെയാണെന്ന്.മെമ്പർ വിഷയം ഭരണ സമിതിയിലെത്തിച്ചു. 55 കൊല്ലമായി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന രാമൻ നമ്പൂതിരിയെ സസ്പെൻസ് ചെയ്തു. ഇന്ന് 99 ദിവസം കഴിഞ്ഞു.

 കീഴ്ശാന്തിക്കാർക്ക് അനുവദിക്കാറുള്ള പ്രത്യേക വഴിയിലൂടെ അദ്ദേഹത്തെ തൊഴാൻ വിടരുതെന്നും നിർദ്ദേശിച്ചു. ശമ്പളമില്ല, നേദ്യച്ചോറില്ല, ഗുരുവായൂരപ്പനെ തൊഴാൻ വിടുന്നില്ല.

ചെയർമാനും പരാതി റിപ്പോർട്ട് ഭരണസമിതിയംഗവും കാലാവധി കഴിഞ്ഞ് മാർച്ച് 13 ന് പുറത്തു പോകും. അതു വരെ രാമൻ നമ്പൂതിരി അകത്തു കയറണ്ട എന്നാണത്രേ ഭരണ സമിതി തീരുമാനം.ശബരിമല സ്വർണപ്പാളി കേസിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി പോലും 90 ദിവസം കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി. ഗുരുവായൂരിൽ 99 ദിവസം കഴിഞ്ഞിട്ടും 65 വയസ്സെത്തിയ ഒരു ഉപാസകൻ ഗുരുവായൂരപ്പനെ തൊഴാൻ കഴിയാതെ പുറത്തു നിൽക്കുന്നു.

ആരോടും പരാതി പറയാതെ. എല്ലാം ഗുരുവായൂരപ്പൻ തീരുമാനിക്കട്ടെ എന്ന് വിശ്വസിച്ചു.

ജനാധിപത്യം -എത്ര മഹത്തായ പദം

  വി.പി. ഉണ്ണിക്കൃഷ്ണൻ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0