ചിരട്ടയ്ക്ക് പ്രിയമേറുന്നു. കയറ്റി അയക്കുന്നത് അന്യസംസ്ഥാനങ്ങളിലേക്ക് ....

May 23, 2026 - 09:00
May 23, 2026 - 09:02
 0
ചിരട്ടയ്ക്ക് പ്രിയമേറുന്നു. കയറ്റി അയക്കുന്നത് അന്യസംസ്ഥാനങ്ങളിലേക്ക് ....

ചിരട്ടക്ക്പ്രിയമേറുന്നുകയറ്റിഅയക്കുന്നത് അന്യസംസ്ഥാനങ്ങളിലേക്ക്

ഷാനവാസ് വീയപുരം

 ആലപ്പുഴ:ഒരുകാലത്ത് അടുക്കളയില്‍മാത്രം ഒതുങ്ങിയിരുന്നചിരട്ടയിന്ന് സംസ്ഥാനങ്ങള്‍കടന്നുപോകുന്നു.

അടുക്കളപ്പുറത്ത് വെറുതെ വലിച്ചെറിയുകയോ അടുപ്പിലിട്ട് കത്തിക്കുകയോ ചെയ്യുന്ന നമ്മുടെ ചിരട്ടയ്ക്ക് ഇപ്പോൾ വിപണിയിൽ 'പൊന്നുംവില'യാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഗതി സത്യമാണ്! പ്ലാസ്റ്റിക്കിനെയും കടലാസിനെയും കടത്തിവെട്ടി വിപണി യില്‍തൂക്കി മുന്നേറുകയാണ് നമ്മുടെ സ്വന്തം ചിരട്ട.പഴയ പ്ലാസ്റ്റിക്കും ഇരുമ്പും കടലാസും അന്വേഷിച്ചു വരുന്ന പാഴ്‌വസ്തു ശേഖരണക്കാർ ഇപ്പോൾ വീട്ടിലെത്തിയാൽ ആദ്യം ചോദിക്കുന്നത് ചിരട്ട കൊടുക്കാനുണ്ടോ?" എന്നാണ്. വെറും രണ്ടുവർഷം കൊണ്ടാണ് വിപണിയിൽ ചിരട്ടയുടെ തലവര മാറിയത്. അന്ന് കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ മാത്രം വിലയുണ്ടായിരുന്ന സ്ഥാനത്ത്, ഒറ്റയടിക്ക് വില മൂന്നിരട്ടിയായി വർദ്ധിച്ചു. ഇന്ന് കിലോയ്ക്ക് 32 മുതൽ 35 രൂപ വരെയാണ് മൊത്തക്കച്ചവടക്കാർ ചിരട്ടയ്ക്ക് നൽകുന്നത്

നമ്മുടെ നാട്ടിലെ ചെറുകിട കച്ചവടക്കാരിൽ നിന്നും തമിഴ്നാട്ടിലെയും കർണാടകയിലെയും വൻകിട മൊത്തക്കച്ചവടക്കാരാണ് പ്രധാനമായും ചിരട്ട ശേഖരിച്ച് കൊണ്ടുപോകുന്നത്.

നമുക്കിത് വെറുമൊരു അടുപ്പുകത്തിക്കാനുള്ള വസ്തു മാത്രമാണെങ്കിലും, വ്യവസായ ലോകത്ത് ഇതൊരു 'കറുത്ത സ്വർണ്ണ'മാണ്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള 'ആക്ടിവേറ്റഡ് കാർബൺ' നിർമ്മിക്കുന്നത് ചിരട്ടയിൽ നിന്നാണ്. ജലം ശുദ്ധീകരിക്കുന്ന ഫിൽറ്ററുകളിലും, സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. കൂടാതെ കൊതുകുതിരി നിർമ്മാണം, പ്ലൈവുഡ് വ്യവസായം, ഹുക്ക

കൽക്കരി എന്നിവയ്ക്കെല്ലാം അസംസ്കൃത വസ്തുവായി കേരളത്തിൽ നിന്നുള്ള ഗുണനിലവാരമുള്ള ചിരട്ടകൾക്ക് വൻ ഡിമാന്‍റാണ്.അതുകൊണ്ട്, ഇനിമുതൽ തേങ്ങയുടക്കുമ്പോൾ ചിരട്ട വെറുതെ വലിച്ചെറിഞ്ഞോ കത്തിച്ചോ കളയരുത്. മഴ നനയാതെ ഒരു ചാക്കിൽ ഭദ്രമായി ശേഖരിച്ചു വെച്ചോളൂ, അത്യാവശ്യം പോക്കറ്റ് മണി കണ്ടെത്താൻ ഈ 'പാഴ് വസ്തുനിങ്ങളെ സഹായിക്കുംപ​ച്ച തേ​ങ്ങ​വി​ല ഇ​ടി​യു​മ്പോ​ഴും ചി​ര​ട്ട വി​ല കു​തി​ക്കു​കയാണ്.

 തേ​ങ്ങ കി​ലോ​ക്ക് 45 രൂ​പ​യാ​ണെ​ങ്കി​ൽ ഒ​രു കി​ലോ ചി​ര​ട്ട​ക്ക് 33 രൂ​പ​യാ​ണ് വി​ല. ഒ​രു​കാ​ല​ത്ത് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്ന ചി​ര​ട്ട​ക്ക് ഇ​പ്പോ​ൾ വ​ൻ​താ​ര​പ​രി​വേ​ഷ​മാ​യി. ചി​ര​ട്ട​ക​ൾ അ​ന്വേ​ഷി​ച്ച് വാ​ഹ​ന​വു​മാ​യി വീ​ടു​ക​ളി​ൽ ക​ച്ച​വ​ട​ക്കാ​ർ എ​ത്തു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. 

വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ൻ ചി​ര​ട്ട​ക്ക​രി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചി​ര​ട്ട​ക്ക് വ​ൻ ഡി​മാ​ന്റാ​യി മാ​റി. അ​തേ​സ​മ​യം, തേ​ങ്ങ​ക്ക് 45 രൂ​പ​യാ​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0