ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ: ഭക്തലക്ഷങ്ങൾ പങ്കെടുക്കും
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ: ഭക്തലക്ഷങ്ങൾ സാക്ഷ്യം വഹിക്കും.
തിരുവനന്തപുരം: ചരിത്ര ലിപികളിൽ ആലേഖനം ചെയ്ത കേരളത്തിൻ്റെ മഹാനഗരമായ അനന്തപുരി യാഗശാലയായി മാറുവാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ, കഴിഞ്ഞ എട്ടുദിവസങ്ങളിൽ ക്ഷേത്രാങ്കണത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് അമ്മയുടെ അനുഗ്രഹത്തിനായി എത്തിച്ചേരുന്നത്. ഭഗവതിയുടെ മുമ്പിൽ എല്ലാം മറന്ന് ആത്മശുദ്ധിയോടെ മടങ്ങുന്ന ഭക്തരുടെ കണ്ണുകളിൽ സംതൃപ്തി മാത്രം.... കുംഭമാസത്തിലെ പൂരം നാളും പൗർണ്ണമിയും ഒത്തുചേരുന്ന നാളെ രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ അടുപ്പിൽ അഗ്നി തെളിയിക്കും. തുടർന്ന് തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേയ്ക്ക് തീ പടർത്തും.ഇതേ ദീപം സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ദീപം തെളിയിക്കുന്നതോടെ പൊങ്കാല സമർപ്പണത്തിന് നാന്ദ്യം കുറിക്കും.
നിവേദ്യസമയം ഉച്ചയ്ക്ക് 2.15 നാണ്.ചന്ദ്രഗ്രഹണം ഉള്ളതിനാൽ വൈകുന്നേരം 3.10 മുതൽ 7വരെ നട അടച്ചിടും. ഉച്ചയ്ക്ക് 1.30 ന് മുൻപായി താലപ്പൊലി ചടങ്ങ് പൂർത്തിയാവും. ചൂരൽ കുത്ത് രാത്രി 8.30, പുറത്തെഴുന്നള്ളത്ത് രാത്രി 10.45നുമാണ്. പത്താം ഉത്സവദിവസമായ ബുധനാഴ്ച പതിവ് പൂജകൾക്ക് ശേഷം 9.45 ന് കാപ്പഴിച്ച് കുടിയിളക്കും.ശേഷം, 12.45 നുള്ള കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് സമാപ്തിയാവും. ലോക റെക്കോർഡ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ലോകത്തിലെ ഏറ്റുവും വലിയ സ്ത്രീ ഭക്തരുടെ സംഗമമാണ് നാളെ നടക്കുന്നത്. പൊങ്കാലയുടെ മഹത്വം ശുദ്ധമായ മനസ്സും ശരീരവും മൺകലത്തിൽ തയ്യാറാക്കുന്ന ഈ നിവേദ്യം അമ്മയോടുള്ള അതിരറ്റ ഭക്തിയും സ്നേഹവുമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













