മുഖ്യമന്ത്രിയെ പ്രതീക്ഷിച്ച് തലസ്ഥാനം. ജനങ്ങളുടെ ക്ഷമയറ്റു.
മുഖ്യമന്ത്രിയെ പ്രതീക്ഷിച്ച് തലസ്ഥാനം ജനങ്ങളുടെ ക്ഷമയറ്റു.
സരിജസ്റ്റീഫൻ ഫൈറ്റർമീഡിയ തിരുവനന്തപുരം:മുഖ്യമന്ത്രിയെ കാത്ത് കാത്ത് ക്ഷമകെട്ട് കേരളം. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ് എട്ട് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സാധിക്കാത്ത ഹൈക്കമാന്‍ഡിന്റെ പിടിപ്പുകേടില്‍ നാണംകെട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ് അണികള്‍. പ്രതിഷേധം പരസ്യമാക്കാനാകാതെ സഹികെട്ട് യുഡിഎഫ് ഘടകക്ഷികളും. എന്നാല്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പുതുജീവന്‍ കിട്ടിയത് 35 സീറ്റ് മാത്രം ലഭിച്ച എല്‍ഡിഎഫിനാണ്. എന്നിട്ടും 2021 ലെ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് തന്റെ നിലപാടുകളിലൂടെ മികച്ച വിജയം നേടികൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ സീനിയോറിറ്റിയുടെ പേര് പറഞ്ഞ് രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെ.സി.വേണുഗോപാലും ഉറച്ചു നില്‍ക്കുകയാണ്.
സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നത് കേരളത്തലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറമുള്ള ഭരണനടപടികള്‍ അവതാളത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍ വകുപ്പ് സെക്രട്ടറിമാരും കാര്യമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പാഠപുസ്തക വിതരണത്തിന്റെ കാര്യത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നതും ആശങ്കയുളവാക്കുന്നു.
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള തുടര്‍ ചര്‍ച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസന്‍, കെ സുധാകരന്‍, കെ മുരളീധരന്‍, വി എം സുധീരന്‍ തുടങ്ങിയ മുന്‍ കെപിസിസി അധ്യക്ഷന്മാരെയാണ് ചര്‍ച്ചയ്ക്കായി ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തും. ഘടകകക്ഷി നേതാക്കളുമായി വീണ്ടും സംസാരിക്കാനും തീരുമാനമായിട്ടുണ്ട്.
ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് 48 മണിക്കൂറിനകം പ്രഖ്യാപനമെന്ന് കെ മുരളീധരന്‍. ദീപ ദാസ് മുന്‍ഷി വിളിച്ചെന്നും ദില്ലിയില്‍ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ആയിരിക്കാമെന്നും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനുള്ള പിന്തുണയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് നേരെ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. നാദാപുരം എംഎല്‍എ കെ.എ. അഭിജിത്തിനെ പ്രതിഷേധം അറിയിച്ച് പ്രവര്‍ത്തകര്‍. നാദാപുരത്തെ സ്വകാര്യ പരിപാടിയിലാണ് എതിര്‍പ്പ് അറിയിച്ചത്. അതേസമയം, പ്രതിഷേധം ഉണ്ടായിട്ടില്ലെന്ന് അഭിജിത് അറിയിച്ചു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതില്‍ പരസ്യവിമര്‍ശനവുമായി മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി. അബ്ദുള്‍ഹമീദ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികള്‍ക്കെല്ലാം വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













