വട്ടിയൂർക്കാവിൽ മൂന്ന് മുന്നണികളുടെയും പോരാട്ടം ശക്തമാണ്
The three fronts are fighting hard in Vattiyoorkavu
വട്ടിയൂർക്കാവിൽ മൂന്ന് മുന്നണികളുടെയും പോരാട്ടം ശക്തമാണ്. 2019ൽ കൈവിട്ടു പോയ വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സിറ്റിങ് എൽഡിഎഫ് എംഎൽഎ വി കെ പ്രശാന്ത് തൽസ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിക്കു വേണ്ടി മത്സരിക്കുന്നത് മുൻ ഡിജിപി ആർ ശ്രീലേഖയാണ്. മൂന്ന് മുന്നണികളും തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കിയതോടെ വട്ടിയൂർക്കാവിലെ പോരാട്ടം കടുക്കും. മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം 2011ലും 2016ലും കെ മുരളീധരൻ വട്ടിയൂർക്കാവിൽ വിജയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ 24 നഗരസഭ വാർഡുകളിൽ പത്തിടത്ത് യുഡിഎഫ് ഭൂരിപക്ഷം നേടിയിരുന്നു. ബിജെപി ഒൻപത് വാർഡുകളിൽ ഭൂരിപക്ഷം നേടിയപ്പോൾ എൽഡിഎഫിന് നാലിടത്ത് മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. തലസ്ഥാന ജില്ലയില്‍ ഏറെ കാലമായി സജീവമാണ് കെ മുരളീധരന്‍. തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് സംഘടാന സംവിധാനം താരതമ്യേന ശക്തമായ മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. മത്സരം എന്തായാലും ശക്തമാകും. വട്ടിയൂർക്കാവിലെ വോട്ടർമാർ ആരെ പിന്തുണക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











