ബി.ജെ.പിയിൽ പുകച്ചിൽ: ആർ.ശ്രീലേഖ അകന്നതും ചർച്ചാ വിഷയം
Smoking in BJP: R. Shreelekha's expulsion also becomes a topic of discussion
തിരുവനന്തപുരം: മേയർ തിരഞ്ഞെടുപ്പിൽ ആർ.ശ്രീലേഖയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടത് ബി.ജെ.പിയിൽ രണ്ട് വിഭാഗങ്ങൾ പടയ്ക്കൊരുങ്ങുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മേയർ പദവി ലഭിക്കാത്തതിൽ അതൃപ്തി യും ,തുടർന്ന് മുൻ ഡി.ജി.പി, ആർ.ശ്രീലേഖ മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങ് അരങ്ങേറുംമുമ്പേ കൗൺസിൽ ഹാളിൽ നിന്നും പുറത്ത് പോയത് പ്രതിപക്ഷത്തിനും ഒരു ചോദ്യചിഹ്നമായിരുന്നു. ശാസ്താ മംഗലത്ത് മൽസരത്തിന് നിർത്തുമ്പോൾ സംസ്ഥാന ഭാരവാഹികളിൽ ചിലർ ഭരണത്തിലെത്തിയാൽ മേയർ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിലെ ചിലർക്ക് വി.വി.രാജേഷിനോടുള്ള എതിർപ്പും ആർ.ശ്രീലേഖയെ പിന്തുണയ്ക്കുവാനുള്ള കാരണമായിരുന്നു. എന്തെന്നാൽ മുൻ അദ്ധ്യക്ഷന്മാരോടും മുൻനിര നേതാക്കന്മാരോടും ചർച്ച ചെയ്യാതെ തീരുമാനമെടുത്തതാണ് ഇപ്പോഴത്തെ ബി.ജെ.പിയിലെ പുകച്ചിലിന് കാരണം.കെ.സുരേന്ദ്രൻ കേന്ദ്ര നേതാക്കളെ വിളിച്ച് ആശങ്ക അറിയിച്ചതിനും പിന്നാലെ ആർ.എസ്.എസിൻ്റെ പിന്തുണയും കൂടിയായപ്പോൾ വി.വി.രാജേഷനെ മേയർ സ്ഥാനത്തേയ്ക്ക് എത്തിച്ചു.ബി.ജെ.പിയ്ക്കുള്ളിലെ അധികാര വടംവലി കൊടുംമ്പരി കൊള്ളുമ്പോൾ സി. പി. എം. കൗൺസിലർമാർ മേയർ തിരഞ്ഞെടുപ്പിൽ ചട്ടലംഘനം ഉണ്ടായെന്ന് ആരോപിച്ച് കോടതിയിലേക്ക് പോകുമെന്നും അറിയുന്നു. വോട്ടെടെപ്പ് അസാധുവാക്കണമെന്നാണ് സി.പി.എം കൗൺസലർമാരുടെ ആവശ്യം.20 അംഗങ്ങൾ ചട്ടം ലംഘിച്ചുവെന്നാണ് സി.പി.എം പറയുന്നത്. മേയർ പദവി അലങ്കരിച്ചുവെങ്കിലും വി.വി.രാജേഷിന് കടമ്പകൾ പലതും തരണം ചെയ്യേണ്ടി വരുമെന്നും ചൂണ്ടി കാണിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











