കൊല്ലം പി.ആർ.ഡി. തൽസമയ വാർത്തകൾ: ജില്ലാ കലക്ടർ എൻ. ദേവി ദാസ്

Apr 27, 2026 - 18:17
Apr 28, 2026 - 21:27
 0
കൊല്ലം പി.ആർ.ഡി. തൽസമയ വാർത്തകൾ: ജില്ലാ കലക്ടർ എൻ. ദേവി ദാസ്

 ഉഷ്ണതരംഗം-മഴക്കാലപൂര്‍വ ശുചീകരണംപ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ സുസജ്ജം - ജില്ലാ കലക്ടര്‍

കൊല്ലം:അന്തരീക്ഷത്തിലെകൊടും ചൂടിനെതുടര്‍ന്ന് തൊഴില്‍നഷ്ടം, കൃഷിനാശം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ അനുഭവപ്പെടുകയാണ്. മഴക്കാലവും വരികയാണ്. പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി- ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷനായ, ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി. 

താപനില 39.8 വരെയെത്തി. വേനല്‍ മഴയില്‍ 58% കുറവും. ജലസംരക്ഷണം ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട സാഹചര്യം. കുടിവെള്ള ദൗര്‍ലഭ്യത്തിനുള്ളപരിഹാരനടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ കൈക്കൊള്ളുന്നു. പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി. 

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായ തയ്യാറെടുപ്പുകള്‍ നടത്തുന്നു. വിദ്യാലയപരിസരങ്ങളിലെയും ഇതരമേഖലകളിലേയും പാമ്പുകളുടെവ്യാപനം പരിശോധിച്ച് പരിഹാരനടപടികള്‍ കൈക്കൊള്ളുന്നതിന് വനം-ആരോഗ്യവകുപ്പുകളേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയുമാണ് ചുമതലപ്പെടുത്തിയത്. പാമ്പുകടിക്കുള്ളപ്രതിവിഷം (ആന്റിവെനം) ആശുപത്രികളില്‍ കരുതിയിട്ടുണ്ട്. മാലിന്യങ്ങള്‍നീക്കംചെയ്ത് അപകടസാഹചര്യം ലഘൂകരിക്കുകയുമാണ്. 

സൂര്യാതപം കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ പലരും ചികിത്സതേടി. നേത്രരോഗങ്ങളും ബാധിക്കുന്നതായി കണ്ടെത്തി. അടിയന്തരഘട്ട ചികിത്സകള്‍ കൃത്യതയോടെ നടപ്പിലാക്കാനും പാമ്പുകടിയേറ്റവരുടെ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനും ഡി.എം.ഒയെ ചുമതലപ്പെടുത്തി. വിവിധ താലൂക്ക് ആശുപത്രികളില്‍ സംവിധാനമൊരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

ആക്രികച്ചവടക്കാര്‍ തീ കത്തിക്കുന്നത് ഉയര്‍ന്നതാപനിലയുടെ പശ്ചാത്തലത്തില്‍ നിയന്ത്രിക്കും. മുന്‍കരുതലെടുക്കാന്‍ അഗ്നിരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി. 

കൃഷിനാശംനേരിടുന്നവര്‍ക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കും. ചൂടുകാരണം വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് വേണ്ടിയുള്ള പരിഹാരനടപടികളും സ്വീകരിക്കും. വേനലില്‍ മൃഗങ്ങളെ സംരക്ഷിക്കേണ്ട രീതികള്‍ സംബന്ധിച്ച് പ്രചാരണം ശക്തിപ്പെടുത്താന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കി. 

വനമേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതിന് നിര്‍ദേശം നല്‍കി. വന്യമൃഗശല്യം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കാനും വനംവകുപ്പിനെ ചുമതലപ്പെടുത്തി. 

കുടിവെള്ളവിതരണം കൂടുതല്‍ ശക്തിപ്പെടുത്തും. അറ്റകുറ്റപണികള്‍ കൃത്യതയോടെ നടത്താന്‍ ജലഅതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കുടിവെള്ളം സംബന്ധിച്ച് പ്രശ്‌നപരിഹാരത്തിന് ടോള്‍ഫ്രീ നമ്പറായ 1916. ഹെല്‍പ് ലൈന്‍-0474 2742993, ജില്ലാതലഉദ്യോഗസ്ഥരുടെ 9400002040, 8547001229 നമ്പരുകളിലും വിളിക്കാം. 

തൊഴില്‍സമയക്രമീകരണം നടപ്പിലാക്കുന്നുമുണ്ട്. ഓണ്‍ലൈന്‍ തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണ്. സന്നദ്ധ സംഘടനകളുടേയും ക്‌ളബുകളുടേയും സമാന സ്വഭാവമുള്ളവയുടേയും സഹായത്തോടെ കൈയുറകള്‍ പോലെയുള്ള താപപ്രതിരോധ സംവിധാനങ്ങള്‍ വിതരണംചെയ്യുന്നതിന് തൊഴില്‍ വകുപ്പിനെ ചുമതലപ്പെടുത്തി.

വിവിധ പൊലിസ് സംഘടനകളുടെ സഹകരണത്തോടെ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് സണ്‍ഗ്‌ളാസ് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഗതാഗത നിയന്ത്രണ ചുമതലയുള്ള പൊലിസുകാര്‍ക്ക് തണലൊരുക്കാനും കുടിവെള്ളംലഭ്യമാക്കാനും വ്യാപാരിവ്യവസായി സംഘടനകളുടേയും കടയുടമകളുടേയും സഹായവും അഭ്യര്‍ഥിച്ചു.  

തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിസമയം നേരത്തെയാക്കി. അവര്‍ക്കായി തണല്‍ ഒരുക്കുന്നു, കുടിവെള്ളവും ഏര്‍പ്പെടുത്തി. കൈയുറ, പാദരക്ഷകള്‍ തുടങ്ങിയവ നല്‍കും. ഇടിമിന്നല്‍ സാധ്യതാമേഖലകളില്‍ ആവശ്യമായ ക്രമീകരണത്തിനും നിര്‍ദേശംനല്‍കി. 

മത്സ്യതൊഴിലാളികള്‍ക്കും ജോലിസമയക്രമീകരണം ഉറപ്പാക്കി. മേഖലയിലുള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെയും ഫിഷറീസ് വകുപ്പ് മുന്‍കരുതലെടുക്കണം. ബോട്ടുകളിലും ഹൗസ് ബോട്ടുകളിലും ഫിഷിംഗ് ബോട്ടുകളിലും തീപിടുത്ത ഭീഷണി ഒഴിവാക്കാന്‍ ജാഗ്രതവേണം. ബോധവത്കരണവും പരിശോധനയും നടത്തണം. സുരക്ഷാ ഓഡിറ്റ് നടത്തുകയും വേണമെന്ന് നിര്‍ദേശിച്ചു.  

വിനോദസഞ്ചാരകേന്ദ്രങ്ങളിലും സമയക്രമീകരണം നടപ്പിലാക്കണം. സാമ്പ്രാണിക്കോടിയിലെ തുറസായമേഖലകളില്‍ നിയന്ത്രണം വേണം. കൊല്ലം ബീച്ച്, പരവൂര്‍, താന്നി, അഴീക്കല്‍ മേഖലകളിലെ തീരത്തും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി എന്നിവയെ ചുമതലപ്പെടുത്തി. 

മഴക്കാലം മുന്‍നിര്‍ത്തി കെ.എസ്.ഇ.ബി മരച്ചില്ലകള്‍ വെട്ടിനീക്കുന്നത് ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കി. 

സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് സംയുക്തപരിശോധനയ്ക്ക് നിര്‍ദേശം നല്‍കി. കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് പടര്‍ന്ന മരച്ചില്ലകളും മുറിച്ചുനീക്കണം. മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ഓടകള്‍ വൃത്തിയാക്കി നീരൊഴുക്കിന് പര്യാപ്തമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ പ്രത്യേകയോഗം അനുബന്ധമായി ചേര്‍ന്നാണ് നിര്‍ദേശംനല്‍കിയത്. 

വഴിയിരുകില്‍ വെട്ടിയിട്ട മരങ്ങള്‍ നീക്കംചെയ്യണം. തദ്ദേശസ്ഥാപനങ്ങള്‍ അതത് മേഖലകള്‍ക്ക് അനുസൃതമായി അത്യുഷ്ണ നിരീക്ഷണ-നിയന്ത്രണ-പരിഹാര സംവിധാനം ഒരുക്കണം. അംഗനവാടികളിലും ആരോഗ്യകേന്ദ്രങ്ങളിലും മേല്‍ക്കൂരകളില്‍ താപ നിയന്ത്രണത്തിനായി നടപടികള്‍ സ്വീകരിക്കണം. നിരത്തുകള്‍ വൃത്തിയാക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണം. 

യോഗത്തില്‍ എ.ഡി.എം ടി. കെ. വിനീത്, സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

നീയമസഭാതെരഞ്ഞെടുപ്പ്:വോട്ടെണ്ണലിന് ഉദ്യാഗസ്ഥ വിന്യാസം നടത്തി - ജില്ലാകലക്ടര്‍ എൻ. ദേവി ദാസ്

കൊല്ലം:നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണുന്നതിനുള്ള ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ നടത്തിയ റാന്‍ഡമൈസേഷനിലൂടെ ആകെ 1125 പേരെ നിയോഗിച്ചു. വോട്ടിംഗ് മെഷീനുകള്‍ എണ്ണുന്നതിന് 660, പോസ്റ്റല്‍ ബാലറ്റ് 465 എന്നിങ്ങനെയാണ് വിന്യസിച്ചിട്ടുള്ളത്. 

നിയോഗിച്ചവര്‍ക്കുള്ളപരിശീലന കേന്ദ്രങ്ങള്‍: മണ്ഡലം, പരിശീലനകേന്ദ്രം ക്രമത്തില്‍ - കരുനാഗപ്പള്ളി, പുനലൂര്‍: ബിഷപ് കത്തലെനിക് കാമ്പസ് കൊല്ലം ബെന്‍സിഗര്‍ നഴ്‌സിംഗ് കോളജിന് സമീപം. ചവറ: കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍. കുന്നത്തൂര്‍: ജില്ലാ പ്ലാനിംഗ് ഓഫീസ് ഓഡിറ്റോറിയം. കൊട്ടാരക്കര: ശ്രീനാരായണ വനിതാ കോളജ്, കൊല്ലം. പത്തനാപുരം: ജില്ലാ വ്യവസായ കേന്ദ്രം, ആശ്രാമം. ചടയമംഗലം, കുണ്ടറ, കൊല്ലം, ചാത്തന്നൂര്‍, ഇരവിപുരം: ട്രിനിറ്റി ലൈസിയം സ്‌കൂള്‍, കൊല്ലം. ഓഡര്‍ സോഫ്റ്റ് വെയറില്‍ നിന്ന് അവരവരുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാം.

നിയോഗിച്ചവരെല്ലാം നിര്‍ബന്ധമായും ഏപ്രില്‍ 28ന് നടത്തുന്ന പരിശീ ലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

പാമ്പുകടി: മുന്‍കരുതലുകള്‍ സ്വീകരിക്കണം-ആരോഗ്യവകുപ്പ്

കാലാവസ്ഥാവ്യതിയാന പശ്ചാത്തലത്തില്‍ കൃഷിയിടങ്ങളിലും വീടുകളുടെ പരിസരങ്ങളിലും പാമ്പുകളുടെസാന്നിധ്യം കണ്ടെത്തുന്ന സാഹചര്യം കണക്കിലെടുത്ത് ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഭയപ്പെടാതെ ചികിത്സ തേടി ജീവന്‍ രക്ഷിക്കാം.  

 പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്

കടിയേറ്റസ്ഥലത്തുനിന്നും സുരക്ഷിതമായ ഇടത്തേക്ക് മാറ്റണം. ശാന്തമായി കിടത്തുകയും ആശ്വസിപ്പിക്കുകയും വേണം. ആത്മവിശ്വാസം പകരാം. കടിയേറ്റ കൈയിലോ കാലിലോ ഷൂസ്, മോതിരം, വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യണം. കടിയേറ്റ സ്ഥലത്തിന് മുകളില്‍ ശുദ്ധമായ തുണി കൊണ്ട് മിതമായ സമ്മര്‍ദ്ദത്തോടെ ബാന്‍ഡേജ് കെട്ടി ഇളക്കംതട്ടാതെ വേഗത്തില്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാം. തല ചരിച്ച്‌വച്ച് കൈകൊണ്ട് മുഖത്തെ താങ്ങി നിര്‍ത്തുന്ന രീതിയില്‍ ഇടത്തോട്ട് ചരിച്ച് വലത് കാല്‍ മടക്കി കിടത്തുക. 

പാമ്പുകടിയേറ്റാല്‍ചെയ്യരുതാത്തവ:കടിയേറ്റഭാഗത്ത് മുറുക്കി കെട്ടരുത്. കടിയേറ്റയാളിനെ മലര്‍ത്തികിടത്തരുത്. മുറിവില്‍ കുത്തുകയോ മൂര്‍ച്ചയുള്ള കത്തി, ബ്ലേഡ് എന്നിവ ഉപയോഗിച്ച് ചെത്തുകയോ ചെയ്യരുത്. കടിയേറ്റ ഭാഗം അനാവശ്യമായി ചലിപ്പിക്കരുത്. വായകൊണ്ട് വിഷംവലിച്ച് പുറത്തെടുക്കരുത്. മുറിവില്‍ രാസവസ്തുക്കള്‍, ഔഷധച്ചെടികള്‍, മണ്ണ്, മരുന്ന്, ലേപനങ്ങള്‍, തുടങ്ങിയവ പുരട്ടരുത്. 

ജില്ലയില്‍ ആന്റി സ്നേക് വെനം (പ്രതിവിഷം) ലഭ്യമായ സ്ഥാപനങ്ങള്‍:

സർക്കാർ ആശുപത്രികൾ:

ജില്ലാ ആശുപത്രി (04742768667), സര്‍ക്കാര്‍ മെഡിക്കല്‍കോളജ്, പാരിപ്പള്ളി, (7034539676), താലൂക് ആശുപത്രി, കരുനാഗപ്പള്ളി (6238370461), താലൂക് ആശുപത്രി, കൊട്ടാരക്കര (8129153891), താലൂക് ആശുപത്രി, പുനലൂര്‍ (9947353866/9447557542), താലൂക് ആശുപത്രി, ശാസ്താംകോട്ട (04762831899), താലൂക് ആശുപത്രി, പത്തനാപുരം (9446516417), താലൂക്ക് ആശുപത്രി, കടയ്ക്കല്‍ (9846091695), താലൂക്ക് ആശുപത്രി, കുണ്ടറ (9746999297/7907745556), താലൂക്ക് ആശുപത്രി, നീണ്ടകര (8589015558), താലൂക്ക് ആശുപത്രി, നെടുങ്ങോലം (8848050140), സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രി, കൊല്ലം (8907843437).

സ്വകാര്യ ആശുപത്രികൾ:

എന്‍ എസ് ആശുപത്രി , പാലത്തറ (9400063985/9809355455), വിജയ ആശുപത്രി, കൊട്ടാരക്കര (04742653000/04742653036/7034095420), കിംസ് വലിയത്ത് , കരുനാഗപ്പള്ളി (6235000455/9048005665), കിംസാറ്റ് , കടയ്ക്കല്‍ (8590254422), ആസ്റ്റര്‍ പി എം എഫ് , ശാസ്താംകോട്ട (9400826141), ഉപാസന ആശുപത്രി , കൊല്ലം (9846628421), അസ്സീസിയ മെഡിക്കല്‍കോളേജ്, കൊല്ലം (9656866817), കിംസ്, കൊട്ടിയം (9400363731), ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളേജ് (7356162299/9447001683), ഹോളി ക്രോസ്സ് ആശുപത്രി, കൊട്ടിയം (9496085050/8714276264), ബെന്‍സിഗര്‍ ആശുപത്രി, കൊല്ലം (8921931181), ഐഡിയല്‍ ആശുപത്രി , കരുനാഗപ്പള്ളി (9946611527).

യഥാസമയം ചികിത്സ തേടിയാല്‍ ജീവഹാനി തടയാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0