അമീബിക് മസ്തിഷ്ക ജ്വരം പടരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി
Health department issues alert as amoebic encephalitis is likely to spread
കേരളത്തിൽ വേനൽക്കാലത്തും മഴക്കാലത്തിന് മുന്നോടിയായും മാരകമായ അമീബിക് മസ്തിഷ്ക ജ്വരം പടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. മലിനമായ ജലാശയങ്ങളിൽ കാണപ്പെടുന്ന നേഗ്ലേറിയ ഫൗലേരി പോലുള്ള അമീബകളാണ് ഈ രോഗത്തിന് കാരണം. കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ കുളങ്ങളിലും പുഴകളിലും കുളിക്കുന്നതും മുഖം കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക. വീട്ടിലെ കിണറുകളും വാട്ടർ ടാങ്കുകളും കൃത്യമായി വൃത്തിയാക്കി ക്ലോറിനേഷൻ നടത്തുക. നീന്തൽക്കുളങ്ങളിലെ വെള്ളം കൃത്യമായി ക്ലോറിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. നോസ് ക്ലിപ്പുകൾ ഉപയോഗിക്കുക.
അമീബ മൂക്കിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ ശുദ്ധജല ജലാശയങ്ങളിലും സ്വിമ്മിംഗ് പൂളുകളിലും ഇറങ്ങുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ മൂക്കിലേക്ക് വെള്ളം കയറാതെ സൂക്ഷിക്കുകയോ ചെയ്യുക. ലക്ഷണങ്ങൾഅമീബ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 14 ദിവസത്തിനുള്ളിൽ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകാം. കഠിനമായ തലവേദനപെട്ടെന്നുണ്ടാകുന്ന പനിഛർദ്ദി, തലകറക്കംകഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് അപസ്മാരം, അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













