ഹരിപ്പാട് നഗരത്തിൻ്റെ ഐശ്വര്യമായ പിള്ളത്തോടിന് വികസന പദ്ധതിയില്ല: നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു.
ന്യൂസ് ബ്യൂറോ ആലപ്പുഴ
ഹരിപ്പാട് നഗരത്തിൻ്റെ ഐശ്വര്യമായ പിള്ളത്തോടിൻ്റെ വികസനത്തിന് പദ്ധതിയില്ല: നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു.
ആലപ്പുഴ:ഹരിപ്പാട്നഗരത്തിൻ്റെ ഐശ്വര്യമായിരുന്നു പിള്ളതോട്. സുബ്രഹ്മണ്യസ്വാ മിക്ഷേത്രത്തിന്റെ കിഴക്കേനടയിൽത്തു ടങ്ങി നഗരംചുറ്റി ഗവ. ആശുപത്രിയുടെ ഭാഗത്തുകൂടി കിഴക്കോട്ടൊഴുകി പള്ളിപ്പാട് പുഞ്ചവഴി അച്ചൻകോവിലാ റ്റിലെത്തുന്ന തോടാ ണിത്.വേനൽക്കാ ലത്തുപോലും തോ ട്ടിലൂടെ തെളിനീരൊ ഴുകുമായിരുന്നെന്നാ ണ് പഴമക്കാർ പറയു ന്നത്.വീടും കച്ചവട സ്ഥാപനങ്ങളും നിർ മിക്കാനും വലിയതോ തിൽ തോട് കൈ യേറിയിരിക്കുകയാ ണ്.അശാസ്ത്രീയമാ യുള്ള ദേശീയപാത നിർമാണവും തോട്ടിലെ സ്വാഭാവിക നീരൊഴുക്കിനു തടസ്സമായിട്ടുണ്ട്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രനിർമാണത്തിന് കല്ലും തടിയുമെല്ലാം പിള്ളതോട്ടിലൂടെയാണ് എത്തിച്ചതെന്നാണ് ക്ഷേത്രചരിത്രം പറ യുന്നത്. കൂറ്റൻ കെട്ടുവള്ളങ്ങൾ കടന്നു പോകുന്ന വിധത്തിൽ വീതിയും ആഴവു മുണ്ടായിരുന്നു. എന്നാൽ, ഇന്ന് ചിലയി ടങ്ങളിൽ തോട്ടിലെ വെള്ളം ഒഴുകിമാറാ നുള്ള വീതിപോലുമില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













