കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാൻ സർക്കാർ കർശന നിർദേശം നൽകി
Government has given strict instructions to increase KSRTCs non ticket income
ജൂൺ 15 മുതൽ ആരംഭിക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിക്ക് മുന്നോടിയായി കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാൻ സർക്കാർ കർശന നിർദേശം നൽകി. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ നടപ്പാക്കുന്ന ഈ പദ്ധതി വഴി കോർപ്പറേഷന് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും, പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെയും അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക പൂർണ്ണമായും ഗ്രാന്റായി സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് തിരികെ നൽകുമെങ്കിലും, അടുത്ത 6 മാസത്തിനുള്ളിൽ സ്വന്തം നിലയിൽ വരുമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സി.യുടെ വരുമാനം വർധിപ്പിക്കാൻ കൂടുതൽ കമ്പനികളെ ആകർഷിച്ച് ബസുകളിലും ഡിപ്പോകളിലും പരസ്യങ്ങൾ നൽകുന്നത് വിപുലമാക്കും, കെ.എസ്.ആർ.ടി.സി., കെ.ടി.ഡി.എഫ്.സി. എന്നിവയുടെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ഭൂമിയും കെട്ടിടങ്ങളും വാണിജ്യപരമായി കൂടുതൽ വരുമാനം ലഭിക്കുന്ന രീതിയിൽ പുനരുപയോഗിക്കും.
വരും മാസങ്ങളിൽ കൂടുതൽ പുതിയ വാഹനങ്ങൾ വാങ്ങാനും ലാഭകരമായ റൂട്ടുകളിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റ് ഇതര വരുമാനം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊറിയർ, പാർസൽ സർവീസുകൾ വിപുലീകരിക്കും. താല്പര്യമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ ബസുകൾ സ്പോൺസർ ചെയ്യാനുള്ള പുതിയ സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













