ശരണം അമ്മേ... കനിവിൻ്റെ ഹൃദയമായി .. സ്നേഹത്തിൻ്റെ നിറകുടമായി ഞങ്ങളേ കാത്തുകൊള്ളേണമേ....അമ്മേ ...."
"ശരണം അമ്മേ.... കനിവിൻ്റെ ഹൃദയമായി, സ്നേഹത്തിൻ്റെ നിറകുടമായി ഞങ്ങളെ കാത്തുകൊള്ളേണമേ....അമ്മേ ...."
ചെമ്പകശ്ശേരി ചന്ദ്രബാബു
തിരുവനന്തപുരം:ആത്മീയതയുടെ തീർത്ഥ കടലായി അനന്തപുരി യാഗശാലയായി ... ലക്ഷക്കണക്കിന് സ്ത്രീ ഭക്തർ ആറ്റുകാൽ ഭഗവതിയ്ക്ക് പൊങ്കാല സമർപ്പിച്ച് തൃപ്തരായി.
അധർമ്മത്തിനെതിരെ ജ്വലിച്ച മധുരാപുരിയിലെ കനലുകൾ ആറ്റുകാലിൽ അമൃതായി മാറിയ പുണ്യ നിമിഷം!
ലക്ഷക്കണക്കിന് സ്ത്രീ ഭക്തർ അനന്തപുരിയും കടന്ന് ജാതിമതഭേദമന്യേ തെരുവുകളിലും ഭവനങ്ങളിലും അടുപ്പുകൂട്ടി ഭഗവതിയ്ക്ക് പൊങ്കാല അർപ്പിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ സംഗമമായി പരിണമിച്ചു.
കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിൻ്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞയുടനേ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേയ്ക്ക് തീ പകർന്നു. ഈ ദീപം സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ദീപം തെളിയച്ചതോടെ
വായ്ക്കുരവകളുടെ അകമ്പടിയായി ക്ഷേത്രം അമ്മയുടെ സ്വരൂപങ്ങളായി തിളങ്ങി.ഇതോടെ ഭക്തിയാർന്ന ഭക്തരുടെ കരങ്ങളും മനസ്സും പൊങ്കാല അടുപ്പുകളെ ജ്വലിപ്പിച്ചു.
കുഭമാസത്തിലെ പൂരം നാളും പൗർണ്ണമായും ഒത്തുചേർന്ന രാവിലെ 9.15ന് ചടങ്ങുകൾക്ക് തുടക്കമായി. ശുദ്ധ പുണ്യാഹത്തോടെ 9.45 ന് പൊങ്കാല സമർപ്പണ ദൗത്യം ഭക്തർ നിർവ്വഹിച്ചു..ഉച്ചയ്ക്ക് 2.15 ന് നിവേദ്യം കഴിഞ്ഞ് ചന്ദ്രഗ്രഹണം ഉള്ളതിനാൽ വൈകുന്നേരം 3.10 മുതൽ 7വരെ നട അടച്ചിടും.തുടർന്ന് മറ്റു വിശേഷാൽ പൂജകൾക്ക് ശേഷം ഉത്സവത്തിൻ്റെ പത്താംദിവസമായ നാളെ രാത്രി 12.45 നുള്ള കുരുതി തർപ്പണത്തോടെ ആറ്റുകാൽ അമ്മയുടെ ഉത്സവത്തിന് സമാപനം കുറിക്കും.
പൊങ്കാലയോടനുബന്ധിച്ച് കോർപ്പറേഷൻ്റേയും സർക്കാർ സംബന്ധമായ വിവിധ വകുപ്പുകളുടെ സേവനം പൊങ്കാല ഭക്തർക്ക് സുരക്ഷിതമായി.
പൊങ്കാല സമർപ്പണം തുടങ്ങിയ സമയത്ത് തമ്പാനൂരിൽ വാഹനങ്ങളുടെ കടന്നുകയറ്റം ഗുരുതരമായ കാഴ്ചയാണ് അനുഭവപ്പെട്ടത്.നിരവധി പൊങ്കാല ഭക്തർക്ക് ഈ സംഭവത്തിൽ പരാതിയുണ്ടായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













