ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു് തുടക്കം കുറിച്ചു.
"യാഗശാലയായി അനന്തപുരിയൊരു തീർത്ഥ കടലായി മാറുമൊരു നിമിഷം..."
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ മഹോത്സവത്തിന് തിരിതെളിഞ്ഞു.
തിരുവനന്തപുരം: ചരിത്ര ലിപികളിൽ ആലേഖനം ചെയ്ത കേരളത്തിൻ്റെ മഹാനഗരമായ അനന്തപുരിയുടെ വിരിമാറിൽ ആത്മശുദ്ധിയുടെ നിറകുടമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവത്തിന് തിരിതെളിഞ്ഞു.
അമ്മയെ ഒരു നോക്കു കാണുവാൻ, ആ അനുഗ്രഹം ദർശിക്കുവാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. അമ്മയുടെ ആത്മ ദർശനം തൊട്ടരികെയെന്നതും, ആത്മവിശുദ്ധിയുടെ ഭക്തിയിലും ഭക്തരുടെ ആത്മസമർപ്പണത്തിന് ഫലം സിദ്ധിക്കുന്നു. വിശ്വാസത്തേക്കാൾ അനുഭവസമ്പത്താണ് ഇവിടേയ്ക്ക് ഭക്തരുടെ ആഗമനത്തിന് നിദാനമായിട്ടുള്ളത്.ഭക്തിയുടേയും സമർപ്പണത്തിൻ്റേയും മഹായാഗത്തിന് നഗരം വീണ്ടും സാക്ഷ്യം വഹിക്കുകയാണ്. ഭക്തലക്ഷങ്ങളാണ് പത്ത് നാൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. ഒത്തൊരുമിച്ച് ഒന്നായി തീരുന്ന മനസ്സോടെ അമ്മയ്ക്ക് മുന്നിൽ പൊങ്കാല അർപ്പിക്കുന്ന പുണ്യ നിമിഷം!
ഈ വർഷത്തെ പ്രത്യേകതകൾ: വൈകിട്ട് 5.30ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് ആരംഭം കുറിച്ചു. സുപ്രസിദ്ധ ചലച്ചിത്ര താരം മോഹൻലാൽ ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു.ഇനിയുള്ള രാവും പകലും വിവിധ ചടങ്ങുകളാണ് ക്ഷേത്രത്തിൽ അരങ്ങേറുന്നത്.
മധുരാപുരി ദഹിപ്പിച്ച ശേഷം കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രക്കിടയിൽ കണ്ണകി ദേവി ആറ്റുകാലിൽ വിശ്രമിച്ചു എന്നാണ് ഐതീഹ്യം. ആ ചൈതന്യത്തെയുണ് ഭക്തർ ആറ്റുകാലമ്മയായി ആരാധിക്കുന്നത്. ലോക റെക്കോർഡ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ ഭക്തരുടെ സംഗമമാണ് മർച്ച് 3ന് നടക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഈ പുണ്യഭൂമിയിൽ ആത്മസമർപ്പണത്തിനായി പങ്കെടുക്കുന്നത്. പൊങ്കാലയുടെ മഹത്വം ശുദ്ധമായ മനസ്സും ശരീരവും മൺകലത്തിൽ തയ്യാറാക്കുന്ന ഈ നിവേദ്യം നിസ്സാര വഴിപാടല്ല മറിച്ച് അമ്മയോടുള്ള ഭക്തയുടെ സ്നേഹവും സമർപ്പണവുമാണ്.അനന്ത സ്വരൂപിണിയായ പരാശക്തിയുടെ അനുഗ്രഹം തേടി നമുക്കേവർക്കും ഈ പുണ്യ നിമിഷങ്ങളിൽ സ്വർഗ്ഗീയ ചൈതന്യം അനുഗ്രഹ പൂരിതമാക്കാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













