ഐഷ പോറ്റിയും കെ എൻ ബാല​ഗോപാലും നേർക്കുനേർ.. കൊട്ടാരക്കരയിൽ പോരാട്ടം ശക്തമാകും

Aisha Potty and KN Balagopal face off The fight will be intense in Kottarakkara

Mar 27, 2026 - 22:41
 0
ഐഷ പോറ്റിയും കെ എൻ ബാല​ഗോപാലും നേർക്കുനേർ.. കൊട്ടാരക്കരയിൽ പോരാട്ടം ശക്തമാകും

കൊട്ടാരക്കര തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമാണ്. എൽഡിഎഫിൽ നിന്ന് കോൺഗ്രസിലേക്ക് കൂടുമാറിയ ഐഷ പോറ്റിയുടെ സ്ഥാനാർത്ഥിത്വമാണ് കൊട്ടാരക്കരയെ ചർച്ചകളിൽ സജീവമാക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ധനമന്ത്രി കെ എൻ ബാലഗോപാലനാണ് മത്സരിക്കുന്നത്. കൊല്ലം ജില്ലയിലെ നിർണ്ണായകമായ ഒരു മണ്ഡലമാണ് കൊട്ടാരക്കര. കഴിഞ്ഞ 25 വർഷത്തെ കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തമായി കാണാം. 2006 ലാണ് സി.പി.എമ്മിന്റെ സ്ഥാനാർത്ഥിയായിരുന്ന പി. അയിഷ പോറ്റി, ബാലകൃഷ്ണ പിള്ളയെ 12,087 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. അന്ന് മുതൽ കൊട്ടാരക്കര മണ്ഡലം ഇടതിനൊപ്പമാണ്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ പല തവണ വിജയിച്ച അയിഷ പോറ്റി ഇത്തവണ കൈപ്പത്തി ചിഹ്നത്തിലും കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ആർ രശ്മി ഇത്തവണ താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. കൂടെ ധനമന്ത്രി കെ എൻ ബാല​ഗോപാൽ കൂടി എത്തുന്നതോടെ പോരാട്ടം ശക്തമാകുമെന്നതിൽ തർക്കമില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0