പാക്കിസ്ഥാനിൽ ചുമട്ടു തൊഴിലാളികളുടെ വരുമാന മാർഗമായ കഴുതകൾക്ക് പൊള്ളുന്ന വില

The soaring price of donkeys, a source of income for porters in Pakistan, is in severe economic distress

Jun 11, 2025 - 14:32
 0
പാക്കിസ്ഥാനിൽ ചുമട്ടു തൊഴിലാളികളുടെ വരുമാന മാർഗമായ കഴുതകൾക്ക് പൊള്ളുന്ന വില

പാക്കിസ്ഥാൻ കഠിന സാമ്പത്തിക ഞെരുക്കത്തിലാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ ഏറെ ബാധിച്ചത് സാധാരണക്കാർക്കാണ്. അതിനുദാഹരണമാണ് പാകിസ്താനിലെ സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടെ വരുമാന മാർഗമായകഴുതകളുടെ പൊള്ളുന്ന വിലക്കയറ്റം. കറാച്ചി മാര്‍ക്കറ്റില്‍   കഴുതയുടെ വില കുതിച്ചുയരുകയാണ്. എട്ടു വര്‍ഷം മുന്‍പ് വെറും 30000 രൂപയ്ക്ക് വാങ്ങിയിരുന്ന കഴുതകൾക്ക് ഇപ്പോൾ ചിലവാക്കേണ്ടത് രണ്ട് ലക്ഷത്തോളം രൂപയാണ്. പാക്കിസ്ഥാന്‍റെ കടുത്ത ചൈനീസ് പ്രിയമാണ് ഈ വിലക്കയറ്റത്തിന് കാരണമെന്നാണ്  വിലയിരുത്തൽ. പാക്ക് കഴുതയ്ക്ക് ചൈനീസ് ഡിമാന്‍ഡ്  ഉയര്‍ന്നതോടെയാണ് രാജ്യത്ത് വിലയേറുന്നത്.

പരുക്കൻ റോഡുകളിലൂടെ ഭാരം ചുമക്കാന്‍ പല പാക്ക് ഗ്രാമങ്ങളിലും ഇന്നും കഴുതകളെയാണ് ഉപയോഗിക്കുന്നത്. കൂടാതെ കൃഷി,  ഇഷ്ടിക ചൂളകൾ, അലക്ക് ജോലികൾ എന്നിവിടങ്ങളിലെല്ലാം കഴുതകളെ ഉപയോഗിക്കുന്നുണ്ട്. ജോലിക്ക് മാത്രമായി 5.9 മില്യണ്‍ കഴുതകളെ പാക്കിസ്ഥാനില്‍ വളര്‍ത്തുന്നുണ്ട്. കഴുതയുടെ തൊലി ഉപയോഗിച്ചുള്ള മരുന്ന് നിര്‍മാണത്തിനാണ് ചൈനയ്ക്ക് പാക്കിസ്ഥാന്‍ കഴുതകളെ ആവശ്യം. എജിയാവോ എന്ന് മരുന്ന് നിർമാണത്തിനാണ് കഴുതയുടെ തൊലി ഉപയോഗിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0