മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണ്ണർക്ക് കൈമാറി.മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ എതിർപ്പുമായി മാണി.സി. കാപ്പൻ രംഗത്ത്

May 20, 2026 - 12:28
May 20, 2026 - 19:54
 0
മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണ്ണർക്ക് കൈമാറി.മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ എതിർപ്പുമായി മാണി.സി. കാപ്പൻ രംഗത്ത്

മ:ന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി - പട്ടിക ഗവർണർക്ക് കൈമാറി: മന്ത്രി സ്ഥാനം നൽകാത്തതിൽ എതിർപ്പുമായി മാണി.സി. കാപ്പൻ രംഗത്ത്.

തിരുവനന്തപുരം: വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക ഗവർണർക്ക് കൈമാറി.  

റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും നൽകി. സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും വകുപ്പ് വിഭജനത്തിലെ തർക്കം കാരണം വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല.

അതിനിടെ, തനിക്ക് മന്ത്രി സ്ഥാനം കിട്ടാത്തതിന് പിന്നിൽ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രി സ്ഥാനം നൽകാമെന്ന് വിഡി സതീശനും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.  

ജയിച്ച ശേഷം ക്യാബിനറ്റ് പദവിയെ ഒരു പ്രത്യേക ഘടകക്ഷി എതിർത്തുവെന്നും, ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും കാപ്പൻ വ്യക്തമാക്കി. ഒറ്റ എംഎൽഎ മാത്രമുള്ളപ്പോൾ കൂടുതൽ സ്ഥാനം നൽകാനാകില്ലെന്നും, കൂടുതൽ എംഎൽഎമാർ ഉണ്ടായിട്ടും തങ്ങൾക്ക് അധിക സ്ഥാനം കിട്ടുന്നില്ലെന്ന് ആ ഘടകക്ഷി പരാതി പറഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0