മലയാളിയെ ചിരിയിലൂടെ ചിന്തിപ്പിച്ച കലാകാരൻ സലീംകുമാർ വിടവാങ്ങി

Salim Kumar the artist who made Malayalis think through laughter passed away

Jun 7, 2026 - 17:52
 0
മലയാളിയെ ചിരിയിലൂടെ ചിന്തിപ്പിച്ച കലാകാരൻ സലീംകുമാർ വിടവാങ്ങി

മലയാളിയെ ചിരിയിലൂടെ ചിന്തിപ്പിച്ച കലാകാരൻ സലീംകുമാർ വിടവാങ്ങി. 56 വയസ്സായിരുന്നു. ശാരീരിക ബുന്ധിമുട്ടുകളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 

ഹാസ്യ കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഗൗരവമേറിയ വേഷങ്ങളിലൂടെയും സലിം കുമാർ ശ്രദ്ധ പിടിച്ചുപറ്റി. 1969ൽ എറണാകുളം ചിറ്റാട്ടുകരയിൽ ജനിച്ച സലീംകുമാർ കൊച്ചിൻ കലാഭവനിലും സാഗറിലും മിമിക്രി കലാകാരനായാണ് തുടക്കം കുറിച്ചത്. ഏത് വേഷങ്ങളും തനിക്ക് ചേരുമെന്ന് സലിം കുമാർ തന്റെ അഭിനയത്തിലൂടെ തെളിയിച്ചതാണ്. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു, പെരുമഴക്കാലം, ഗ്രാമഫോൺ എന്നിവ അഭിനയ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളാണ്. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തനിക്കിണങ്ങുമെന്ന് ഈ ചിത്രങ്ങളിലൂടെ സലിം കുമാർ കാണിച്ചു തന്നു. തെങ്കാശിപട്ടണത്തിലെ കള്ളൻ, കല്യാണ രാമനിലെ പ്യാരി, പുലിവാല് കല്യാണത്തിലെ മലവാളൻ, മീശമാധവനിലെ വക്കീൽ, ഈ പറക്കും തളികയിലെ മായാണ്ടി തുടങ്ങി നിരവധി വേഷങ്ങൾ മലയാളികളെ ഏറെ ചിരിപ്പിച്ചവയാണ്. 

ഏത് സാഹചര്യത്തിലും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ സലിം കുമാർ താനൊരു കോൺഗ്രെസ്സുകാരനാണെന്നും തുടർന്ന് പ്രവർത്തിക്കുമെന്നും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മനസിൽ തോന്നുന്ന വിളിച്ചു പറയാനുള്ള ആർജവം ഏറെ വിമർശിക്കപ്പെട്ടങ്കിലും ആശയപരമായും വ്യക്തിപരമായും വ്യക്തതയോടെയാണ് സലിം കുമാർ മുന്നോട്ട് പോയത്. സുനിതയാണ് ഭാര്യ. ചന്ദു, ആരോമൽ എന്നിവരാണ് മക്കൾ. നിരവധി കഥാപാത്രങ്ങളിലൂടെ സലിം കുമാറെന്ന ആ അതുല്യ പ്രതിഭ മലയാളിയുടെ മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കും.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0