കേരളത്തെ ഹെൽത്ത് ഹബ്ബാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു: മന്ത്രി കെ.എൻ.ബാലഗോപാൽ
കേരളത്തെ ഹെൽത്ത് ഹബ്ബാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു: മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം:സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ തുടരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എൻ എസ് സഹകരണ ആശുപത്രിയുടെ 20ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോജനങ്ങൾക്ക് പ്രത്യേക പദ്ധതി സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി. കെയർ ഇക്കോണമി രൂപീകരിക്കുന്നതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. എൻ.എസ് ആശുപത്രിയും ഈ പ്രയത്നത്തിൽ പങ്കാളിയാകും. 1500ലധികം ജീവനക്കാരും 500 ലധികം രോഗികൾക്ക് കിടക്ക സൗകര്യവും ഒരുക്കി ആവശ്യമായ ചികിത്സ സമയബന്ധിതമായി എൻഎസ് ആശുപത്രി നൽകിവരുന്നു. ഇതിലൂടെ പ്രദേശത്തെ ഒരു ഹോസ്പിറ്റൽ സിറ്റിയായി വളർത്താനും സാധിച്ചു. എൻ എസ് ആശുപത്രിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന റോഡ് വികസന പ്രവർത്തനങ്ങൾ ത്വരിതപെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇട്ടിവ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ രാകേഷ് മികച്ച ഡോക്ടറിനുള്ള പുരസ്കാരവും എൻ. എസ് ആശുപത്രി കാർഡിയോ ഐ.സി.യു യൂണിറ്റ് സ്റ്റാഫ് നേഴ്സ് ശിഖ എസ് കുറുപ്പ് മികച്ച നഴ്സിനുള്ള പുരസ്കാരവും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ഇരുവർക്കും 25,000 രൂപയും പ്രശസ്തി പത്രവും നൽകി.
മുൻ എംപിയും എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റുമായ പി രാജേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി പി ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. “കരുതലോടെ കരങ്ങൾ പിടിച്ച് – രണ്ട് പതിറ്റാണ്ട്” എന്ന ആശയവുമായി സംഘടിപ്പിച്ച ആഘോഷങ്ങൾ രാവിലെ എൻ.എസിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ചു. തുടർന്ന് കുടുംബസംഗമവും വിവിധ കലാപരിപാടികളും അരങ്ങേറി.
എംഎൽഎമാരായ എം നൗഷാദ്, ജി എസ് ജയലാൽ, മേയർ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു, കൗൺസിലർ ആർ ഡെസ്റ്റിമോണ, സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർപേഴ്സൺ എസ് ജയമോഹൻ, കിംസാറ്റ് ആശുപത്രി ചെയർപേഴ്സൺ എസ് വിക്രമൻ, മുൻ എം.പിയായ കേരള വയോജന കമ്മീഷൻ ചെയർപേഴ്സൺ കെ സോമപ്രസാദ്,
ആശുപത്രി വൈസ് പ്രസിഡൻ്റ് എ മാധവൻപിള്ള, ഭരണസമിതി അംഗം സൂസൻ കോടി തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













