മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജി.ശേഖരൻ നായർ ഓർമ്മയായിട്ട് 3 വർഷം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി. ശേഖരന്‍ നായര്‍ ഓർമ്മയായിട്ട് 3 വർഷം.
രാഷ്ട്രീയവും സാമൂഹികവുമായ അനേകം വിഷയങ്ങളെ കുറിച്ച് എഴുതിയ വാർത്തകൾ ശ്രദ്ധ നേടുകയും ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്ത - സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായര്‍.
തിരുവനന്തപുരം പുഞ്ചക്കരിയില്‍ . ഗോവിന്ദപ്പിള്ള, ബി. ഗൗരിക്കുട്ടിയമ്മ ദമ്പതിമാരുടെ മകനാണ്. തിരുവല്ലം ബി.എന്‍.വി. ഹൈസ്‌കൂള്‍, തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജ്, എം.ജി. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1980-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ജി. ശേഖരന്‍ നായര്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആഴത്തിലുള്ള അന്വേഷണ റിപ്പോർട്ടുകൾക്കും രാഷ്ട്രീയ ലേഖനങ്ങൾക്കും പേരുകേട്ട രാമചന്ദ്രൻ നായർ ആരോഗ്യം, മോട്ടോർ വാഹനം, ഭവന ബോർഡ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയെക്കുറിച്ച് നിരവധി വാർത്താ പരമ്പരകളും എഴുതിയിട്ടുണ്ട്, അവ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് 3 സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര ഉയര്‍ത്തിയ വിവാദങ്ങളെത്തുടര്‍ന്ന് കെ. കരുണാകരന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആര്‍. രാമചന്ദ്രന്‍നായര്‍ രാജിവെച്ചിരുന്നു.
1999-ല്‍ കൊളംബോയില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം പോയ മാധ്യമസംഘത്തിലെ അംഗമായിരുന്നു. 1993-ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2007-ല്‍ മാതൃഭൂമിയുടെ അന്നത്തെ മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിനൊപ്പം ബെല്‍ഗ്രേഡില്‍നടന്ന ഇന്റര്‍നാഷണല്‍ പ്രസ് ഏജന്‍സിയുടെ 58-ാമത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തു.
25 വര്‍ഷം നിയമസഭാ സമ്മേളനം റിപ്പോര്‍ട്ടു ചെയ്തതിന് നിയമസഭ ആദരം നല്‍കിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പിലെ അഴിമതി പുറത്തുകൊണ്ടുവന്ന 'കൈക്കൂലിക്ക് ലൈസന്‍സ് കിട്ടിയവര്‍' എന്ന പരമ്പരയ്ക്ക് 1985-ല്‍ വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചു. 1986-ല്‍ 'ആതുരസേവനത്തിന്റെ മറവില്‍' എന്ന പരമ്പരയിലൂടെ ആരോഗ്യരംഗത്തെ അഴിമതി തുറന്നുകാണിച്ചു. തുടര്‍ന്ന് പ്രസിദ്ധീകരിച്ച 'പ്രാണവായു തേടുന്ന ആരോഗ്യരംഗം' എന്ന പരമ്പര ആരോഗ്യരംഗത്തെ കൂടുതല്‍ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്നതായി. ഇതിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ ആരോഗ്യമന്ത്രി ആര്‍.രാമചന്ദ്രന്‍ നായര്‍ക്ക് സ്ഥാനമൊഴിയേണ്ടിവന്നു.
1991-ല്‍ 'ഹൗസിങ് ബോര്‍ഡ് എന്ന ബ്ലേഡ് കമ്പനി' എന്ന പരമ്പരയ്ക്ക് പുരസ്‌കാരം ലഭിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് കേരളത്തില്‍ സ്വീകാര്യത ലഭിക്കുന്നതില്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്.
കെ. വിജയരാഘവന്‍ പുരസ്‌കാരം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അവാര്‍ഡ്, വി.കെ. കൃഷ്ണമേനോന്‍ സ്മാരക സമിതി അവാര്‍ഡ്, ഷാര്‍ജ മലയാളി അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ മുപ്പതില്‍പ്പരം അവാര്‍ഡുകള്‍ ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയായും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പദ്മതീര്‍ഥക്കരയില്‍, മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകള്‍ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്. 2023 ഫെബ്രുവരി 11 ന് അന്തരിച്ചു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ
.സജി അഭിരാമം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













