ആറ്റുകാൽ പൊങ്കാല മഹോത്സവം: ഡ്രോൺ നിരീക്ഷണം,5570പോലീസുകാരുടെ സേവനം ഉറപ്പു വരുത്തും.

Feb 14, 2026 - 07:37
Feb 14, 2026 - 08:31
 0
ആറ്റുകാൽ പൊങ്കാല മഹോത്സവം: ഡ്രോൺ നിരീക്ഷണം,5570പോലീസുകാരുടെ സേവനം ഉറപ്പു വരുത്തും.

സ്വന്തം ലേഖകൻ

ആറ്റുകാൽ പൊങ്കാല മഹോൽസവം: ഡ്രോൺ നീരീക്ഷണം,5570പോലീസുകാരുടെ സേവനം ഉറപ്പു വരുത്തും.

തിരുവനന്തപുരം: മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.സബ്ബ്. കലക്ടർ ഒ.വി.ആൽഫ്രഡ് നേതൃത്വം വഹിച്ചു. പൊങ്കാല സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ താമസ്സിയാതെ പൂർത്തീകരിക്കുവാൻ യോഗത്തിൽ തീരുമാനമെടുത്തു. പൊങ്കാലയർപ്പിക്കുവാൻ എത്തുന്ന ഭക്തരുടെ സുരക്ഷിതത്വം ഉറപ്പാക്കും. ഈ ദിവസം കുടിവെള്ളം വിതരണം ചെയ്യുന്നതിന് വാട്ടർ അതോറിറ്റി വിവിധ സ്ഥലങ്ങളിൽ 1500 കുടിവെള്ള ടാപ്പുകളും 50 ടവറുകളും സജ്ജമാക്കും.കെ.എസ്.ആർ.ടി.സി 20 ചെയിൻ സർവീസുകളും പ്രധാന ദിവസമയ മാർച്ച് 3ന് 900 സർവീസുകളും ഉണ്ടായിരിക്കും. എക്സൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നീ വിഭാഗങ്ങൾ പൊങ്കാല ദിവസം സ്പെഷ്യൽ സ്ക്വാഡ് പരിശോധന കർശനമാക്കും.ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് നൽകണമെന്നും യോഗം തീരുമാനിച്ചു.തമിഴിലും മലയാളത്തിലും അനൗൺസ്മെൻ്റുകൾ നടത്തുകയും ഉച്ചഭാഷിണിയുടെ ശബ്ദ പരിധി നിശ്ചയിച്ച്, ശബ്ദമലിനീകരണം നീയന്ത്രിക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ കാര്യക്ഷമമായി നടപടികൾ സ്വീകരിക്കണമെന്നും സബ്ബ്. കലക്ടർ നിർദ്ദേശിച്ചു. ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിനായി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും.

ചെറു വയ്ക്കൽ, ഈഞ്ചക്കൽ പ്രദേശങ്ങളിലാണ് പൊങ്കാലയ്ക്കു ശേഷമുള്ള മലിന്യങ്ങൾ നിഷേപിക്കുന്നത്. 250 വാഹനങ്ങൾ 4000 ത്തോളം ജീവനക്കാരും ഇതിനായി സജ്ജീകരിക്കുമെന്നും കോർപ്പറേഷൻ പ്രതിനിധികൾ അറിയിച്ചു.ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ ഭക്തർക്ക് സുരക്ഷിതത്വം നൽകുന്നതിന് ഹെൽത്ത് ഡിപ്പാർട്ട് മെൻ്റിൻ്റെ സേവനം ഉണ്ടാകും. പൊങ്കാലയിടുന്ന സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായാൽ നീയന്ത്രിക്കാൻ ഫയർ ആൻഡ് സേഫ്റ്റി യൂണിറ്റ് സേവനം ഉണ്ടാകണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.

കളട്രേറ്റിലെ കോൺഫ്രൻസ് നാളിൽ നടന്ന അവലോകന യോഗത്തിൻ എ.ഡി.എം.വിനീത് ടി.കെ.വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0