കഠിന ചൂട്: ജലാശയങ്ങൾ വറ്റിത്തുടങ്ങി. കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട ഗതികേട്.

waterbodiesdryingupduetoextremeheat

May 3, 2026 - 15:35
May 3, 2026 - 15:42
 0
കഠിന ചൂട്: ജലാശയങ്ങൾ വറ്റിത്തുടങ്ങി. കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട ഗതികേട്.

കഠിനചൂട്:ജലാശയങ്ങളിലെവെള്ളംവറ്റിതുടങ്ങികുടിവെള്ളംവിലക്കുവാങ്ങേണ്ടഗതികേടില്‍കുട്ടനാട്ടുകാര്‍.തണ്ണീര്‍മുക്കംബണ്ട്തുറന്നതോടെഉപ്പുവെള്ളവുമെത്തി.

 ഷാനവാസ് വീയപുരം

ആലപ്പുഴ/ കുട്ടനാട്:കടുത്ത വരൾച്ചയിൽവെള്ളംവറ്റിതുടങ്ങിയജലാശയങ്ങളിലേക്ക്തണ്ണീർമുക്കം ബണ്ട് തുറന്നതോടെ വെള്ളമെത്തിയെങ്കിലും കുട്ടനാട്ടുകാർക്ക് ഗുണമില്ല. ഉപ്പുവെള്ളം കയറിയതോടെകുടിവെള്ളത്തിനും,മറ്റ്ആവശ്യങ്ങള്‍ക്കുംഈവെള്ളംഉപയോഗിക്കാന്‍കഴിയാത്തഅവസ്ഥയായി.മാത്രമല്ലജലാശയങ്ങളിലെപോളചീഞ്ഞു.വെള്ളത്തിന് പച്ച നിറമായി. പ്രാണികളും ഇഴജന്തുക്കളും നിറഞ്ഞ ജലാശയങ്ങളിൽ നിന്ന് കടുത്ത ദുർഗന്ധവും വമിക്കാൻ തുടങ്ങിയതോടെ തീര്‍ത്തും ഉപയോഗയോഗ്യമല്ലാതായി ജലാശങ്ങളിലെ വെള്ളം.

 കുട്ടനാട്ടിൽശുദ്ധജല ക്ഷാമം എല്ലാക്കാലവും ഒരുപ്രശ്‌നം തന്നെയാണ്. ചുറ്റിലും വെള്ളമാണെങ്കിലും കുടിവെള്ളമില്ലെന്നതാണ് അവരുടെ പ്രധാനവിഷയം.മാസങ്ങളായി ജലം വിലയ്ക്ക് വാങ്ങിയാണ് നിത്യകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.ആയിരം ലിറ്റർ വെള്ളം ആയിരം രൂപയ്ക്ക് വാങ്ങി ടാങ്കിൽ അടിച്ചിടുന്നതാണ് ഭൂരിഭാഗം കുടുംബങ്ങളുടെയും ആശ്രയം. ജലാശയങ്ങളിലെ വെള്ളം പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയായതിനാൽ വിലകൊടുത്ത് വാങ്ങുന്ന വെള്ളമാണ് കുളിക്കാനും അലക്കാനും മാത്രമല്ല,​ ടോയ്ലറ്റിലേക്ക് പോലും ഉപയോഗിക്കുന്നത്.വിലയ്ക്ക് വാങ്ങുന്ന വെള്ളം ടോയ്ലറ്റിൽ ഫ്ലഷ് ചെയ്തു കളയേണ്ടി വരുന്നതിൽ വലിയ വിഷമമുണ്ടെന്ന് വീട്ടമ്മമാർ പറയുന്നു. കൈനകരി,പുളിങ്കുന്ന്,നെടുമുടി,പള്ളാത്തുരുത്തി,തലവടി,മുട്ടാര്‍എന്നിവിടങ്ങളില്‍ ശുദ്ധജലക്ഷാമംരൂക്ഷമാണ്.

 വീടിന് മുന്നിലെ കായലിൽ നോക്കെത്താ ദൂരത്തോളം വെള്ളമുണ്ട്. പക്ഷേ കുളിക്കാനോ, പാത്രമോ തുണിയോ കഴുകാൻ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ. അത്രയ്ക്ക് മാലിനമാണ് വെള്ളം. ആയിരക്കണക്കിന് ഹൗസ് ബോട്ടുകളിൽ നിന്ന് മാലിന്യം കായലിലേക്ക് തള്ളുന്നതിന് ഒരു കുറവും വന്നിട്ടില്ലെന്ന്നാട്ടുകാർപറയുന്നു.കുടിവെള്ളവിതരണത്തിന്പലപദ്ധതികളആസൂത്രണംചെയ്യുന്നുണ്ടെങ്കിലുംപദ്ധതികൾഒന്നുംതന്നെയാഥാർത്ഥ്യമാകുന്നില്ല.വെള്ളമെത്തുമെന്ന പ്രതീക്ഷയിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ ദ്രവിച്ച് നാശമായി,​ ഈപ്രദേശമാകട്ടെകുറ്റിക്കാടുകളായിമാറി.കുട്ടനാട്മണ്ഡലത്തിലെ13ഗ്രാമപഞ്ചായത്തുകൾക്കായി കിഫ്ബി ധനസഹായത്തോടെ ആവിഷ്ക്കരിച്ച കുട്ടനാട് കുടിവെള്ള പദ്ധതിയും നീരേറ്റുപുറം ജലശുദ്ധീകരണശാലയിലെ 30 എം.എൽ.ഡി പ്ലാന്റ് നിർമ്മാണവും എങ്ങുമെത്തിയില്ല.

കുട്ടനാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള സംസ്കരണ പ്ലാന്റാണ് നാട്ടുകാരുടെ പ്രതീക്ഷ. പ്ലാന്റിന്റെ 70 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. കുട്ടനാട്ടിലെ വിവിധപഞ്ചായത്തുകളീല്‍ സ്ഥാപിച്ച ഉപരിതല ടാങ്കുകൾ നോക്കുകുത്തികളായിമാറും. നീരേറ്റുപുറം കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്യുന്നതോ‌ടെ ടാങ്കുകൾ പാഴായിമാറുന്നത്.ശുദ്ധജല വിതരണം തടസ്സം ഇല്ലാതെ നടത്തുക എന്ന ലക്ഷ്യം വച്ച് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഉപരിതല ടാങ്കുകളാണ് ഇത്തരത്തിൽ ഉപയോഗമില്ലാതെ നശിക്കുന്നത്.

കുടിവെള്ള വിതരണം സുഗമമായി നടത്താൻ നീലംപേരൂർ, തലവടി, രാമങ്കരി, മുട്ടാർ നെടുമുടി, പള്ളാത്തുരുത്തി തുടങ്ങി 8 ഉപരിതല ടാങ്കുകളാണു നിർമിച്ചത്. നിർമാണം പൂർത്തിയായി പതിറ്റാണ്ടുകള്‍പിന്നിട്ടിട്ടും അതിൽ വെള്ളമെത്തിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഇനി വെള്ളം നിറയ്ക്കണമെങ്കിൽ തന്നെയും അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയാണ്. 10 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമിച്ചതാണ് ഈ ടാങ്കുകൾ. കാലാകാലങ്ങളില്‍ പലപദ്ധതികളാണ്കുടിവെള്ളവിതരണത്തിനായി കുട്ടനാട്ടുകാര്‍ക്കായിപ്രഖ്യാപിക്കുന്നത്. പലപദ്ധതികളുംപാതിവഴിയില്‍ഉപേക്ഷിക്കും.പിന്നീട്പുതിയപദ്ധതികളുടെപിറകെപോകും.ശാശ്വതപരിഹാരംകാണാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0