തെറ്റുകാരനെങ്കിൽ ശിക്ഷിക്കപ്പെടണം ...രാഹുലിനെ കല്ലെറിയുന്നവർ വിശുദ്ധരോ....
The FIR contains serious allegations against Rahul Mangkootatil
മറ്റൊരു സരിതയെ നാട്ടിലേക്ക് അയക്കുന്നു ദുഷ്ടരാം നേതാക്കൾ വീണ്ടും.... ഇതാ ദുഷ്ടരം നേതാക്കൾ വീണ്ടും...ഇതാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള വാർത്തകളും പ്രചാരണങ്ങളും കാണുന്ന സാധാരണക്കാരന് തോന്നുന്നത്.... കഴിഞ്ഞ അഞ്ചാറ് മാസമായി ദൃശ്യമാധ്യമങ്ങളിൽ അശരീരിയായി കേട്ട ആ സ്ത്രീശബ്ദത്തിന്റെ ഉടമ ആരാണെന്നറിയാൻ മലയാളികൾ ആകാക്ഷയോടെയാണ് കാത്തിരുന്നത്. അവളൊരു കന്യകയാണെന്നും, വിവാഹിതയാണെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങൾ കേട്ട്. എന്തായാലും ആ അശരീരിയുടെ ഉടമ മുഖ്യമന്ത്രിയെ കണ്ട് പരാതി സമർപ്പിച്ചിരിക്കുയാണ്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയി എന്നാണ് നമുക്ക് ലഭിക്കുന്ന അവസാന വാർത്ത. എന്തായാലും ഈ തദ്ദേശ തെരെഞ്ഞെടുപ്പ് ചൂടിലെ മാൻ ഓഫ് ദ മാച്ച് രാഹുൽ മാങ്കൂട്ടത്തിലിനാണ്. ഈ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ രാഹുൽ മാങ്കൂട്ടം ഒരു പാഠമാണ്. അതിൽ സംശയമില്ല. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ പെരുമാറണം, സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം, സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത്, എങ്ങനെയാണ് ഫോണിൽ സംസാരിക്കേണ്ടത് എന്നൊക്കെയുള്ളതിന് നല്ല കൃത്യമായ പാഠമാണ് രാഹുൽ മാങ്കൂട്ടം നൽകുന്നത്. നിലവിലുള്ള രാഷ്ട്രീയ നേതാക്കന്മാർക്കും നാളെ മന്ത്രിയാവാനും എംഎൽഎ ആവാനും മുതിരുന്ന യുവാക്കൾക്കും ഇതൊരു പാഠമാണെന്നാണ് ജനഭൂമിക്ക് പറയാനുള്ളത്
എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് കേരള പോലീസ്. ലൈംഗിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. പഴുതടച്ചുള്ള അന്വേഷണമാണ് നേതാവിനെതിരെ ആരംഭിച്ചത്, അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സജീവമാക്കിയാണ് രാഹുലിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. രാഹുലിനെതിരെ ഗുരുതര പരാമർശങ്ങളാണ് എഫ്ഐആറിലുള്ളത്. നിർബന്ധിത ഗർഭഛിദ്രം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു പരാതി ബോധിപ്പിച്ചതോടെയാണ് വീണ്ടും രാഹുൽ വിഷയം കത്തിപ്പടരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുഡിഎഫിന് കനത്ത തലവേദനയാകുന്ന ആരോപണ പ്രത്യാരോപണങ്ങളാണ് ശക്തമാകുന്നത്. ഇത്തരമൊരു അവസരത്തിൽ യുവതിയുടെ കടന്നുവരവ് രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്.
ഇവിടെ പ്രചാരണമുള്ളത് അഴിച്ചുവിട്ട ഒരു കാളകൂറ്റനെ പോലെ രാഹുൽ മാങ്കൂട്ടം വിലസി എന്നാണ്. അതുമായി ബന്ധപ്പെട്ട പ്രചാരങ്ങൾ ശക്തമാവുകയാണ്. രാഹുൽ മാങ്കൂട്ടവും ഷാഫി പറമ്പിലും വി ഡി സതീശനൊപ്പം ഉറച്ചു നിന്ന പ്രവർത്തകരായിരുന്നു. പിന്നീട് കെ സി വേണുഗോപാലിന്റെ ഭാഗത്തേക്ക് പോയി എന്ന തരത്തിലുള്ള പ്രചാരണം കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. എന്തായാലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ഈ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന് വലിയൊരു റോൾ ഉണ്ട് എന്ന് നമുക്ക് സംശയിക്കാൻ കഴിയില്ല. ലൈംഗിക ആരോപണത്തിന് വിദേയരായ ഒട്ടേറെ നേതാക്കൾ കോൺഗ്രെസ്സിലുണ്ട് എന്നുള്ള കാര്യം പകല്പോലെ വ്യക്തമാണ്. കുഴിച്ചുമൂടപെട്ട ഒട്ടേറെ കേസുകൾ വീണ്ടും ചർച്ച ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിന്റെ കേസ് വഴി തെളിയിച്ചാൽ കോൺഗ്രസ് ഒരു ശുദ്ധീകരണ പ്രക്രിയയിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. രാഹുലിനെ വിമർശിക്കുന്ന നേതാക്കന്മാർക്ക് ധാർമികമായി അതിനുള്ള അവകാശമുണ്ടോ എന്ന ചോദ്യം സമൂഹത്തിൽ ഉയരേണ്ടതാണ്. ആ കാര്യങ്ങൾ കൂടി ചർച്ച ചെയ്യപ്പെടേണ്ടതാണ്. കാരണം നമ്മുടെ രാഷ്ട്രീയ നെത്ര്വത്വം അത്രമാത്രം മലീമസമായിരിക്കുകയാണ്. കാമിനി മൂലവും കനകം മൂലവും കലഹം നടക്കുന്ന വേദിയായി നമ്മടെ രാഷ്ട്രീയം മാറി എന്ന കാര്യത്തിൽ സംശയമില്ല. അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും ബിജെപിയായലും ശരി ഈ മൂന്ന് കക്ഷികളും ഇതിൽ നിന്നോണ് ഒട്ടും വ്യത്യസ്തമല്ല എന്നുള്ളതാണ് വാസ്തവം.
എന്തായാലും ഈ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടതിലിനെതിരെ വന്നിരിക്കുന്ന ആരോപണം ഏതൊക്ക തലത്തിൽ പോകുമെന്ന് എന്ന് പരിശോധിച്ചാൽ തെരെജ്റടുപ്പിന് മുൻപ് രാഹുൽ മാങ്കൂട്ടതിലിനെ അറസ്റ്റ് ചെയ്താൽ അറസ്റ്റ് ഒരു വാർത്തയാണ് ജയിലിൽ കൊണ്ട് പോകുന്നത് ഒരു വാർത്തയാണ് കോടതിയിൽ ഹാജരാക്കുന്നത് മറ്റൊരു വാർത്തയാണ് പിന്നെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളും വാർത്തയായി മാറും, അങ്ങനെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിൽ ഉണ്ടായ ആ തിരിച്ചടി പരിഹരിക്കാൻ രാഹുൽ മാങ്കൂട്ടതിലിനെ ഉപയോഗിക്കാമെന്നാണ് ഇടതുപക്ഷം കണക്കാക്കുന്നത്. അതിന് ആദ്യം വേണ്ടത് രാഹുൽ മാങ്കൂട്ടതിലിനെ അറസ്റ്റ് ചെയ്യുക എന്നതാണ്. അറസ് ചെയ്തില്ലെങ്കിൽ ഇത് പ്രചാരണോപാധിയായി എടുക്കാൻ കഴിയില്ല. എന്തായാലും സാരി വിഷയം തെരെഞ്ഞ്‌ടപ്പ് തന്നെയാണ് ....
തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിഷയങ്ങൾ സജീവമാകുന്നു എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് തന്നെ നാണക്കേടാണ്. നമ്മുടെ സംസ്കാരത്തിന് നാണക്കേടാണിത്. ഓരോ തിരഞ്ഞെടുപ്പിലും ഓരോ വിഷയങ്ങൾ വരും... ഉമ്മെന്ചാണ്ടിക്കെതിരെ വന്ന വിമർശനം ആ പാവപെട്ട മനുഷ്യനെ എത്രമാത്രം തളർത്തി എന്നത് നമുക് അറിയാവുന്ന കാര്യമാണ്. അദ്ദേഹം നീതിന്യായ വ്യവസ്ഥയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചിട്ടില്ല, എന്ന കാര്യം രാഹുൽ മാങ്കൂട്ടം ഓർക്കേണ്ടതാണ്. അതുകൊണ്ട് ഈ ആരോപണങ്ങളെ നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ട് പോകാനുള്ള ഇച്ഛാശക്തി രാഹുൽ മാങ്കൂട്ടം കാണിച്ചാൽ അതായിരിക്കും ഏറ്റവും നല്ല മറുപടിയെന്നാണ് ജനഭൂമിക്ക് പറയാനുള്ളത്. ഇവിടെ രാഹുൽ മക്കൂട്ടത്തിലിനെ കല്ലെറിയാൻ നിൽക്കുന്ന പാപികളുടെ ലിസ്റ്റെടുത്തൽ അവരുടെ യഥാർത്ഥ കഥകൾ പുറത്തു വന്നാൽ ചിത്രം വ്യത്യസ്തമായിരിക്കും. കല്ലെറിയുന്ന അതിന് യോഗ്യരാണോ എന്ന് അന്വേഷിച്ചാൽ പലരുടെയും മുഖം മൂടി അഴിഞ്ഞു വീഴും എന്നതും മറക്കാതിരിക്കണം.
കെപിസിസി ആസ്ഥാനത് പീഡനത്തിന്റെ തീവ്രത അളക്കാനുള്ള യന്ത്രസംവിധനം ഇല്ല എന്നത് ഒരു അപര്യാപ്തതയാണ്. സംസ്ഥാനത്തു അധികാരത്തിൽ വരൻ കഴിഞ്ഞാൽ അത്തരമൊരു സംവിധനം ഉണ്ടാകണമെന്നാണ് ആവശ്യം. അത്തരമൊരു യന്ത്രസംവിധാനം ഉള്ളതുകൊണ്ടാണ് സിപിഎമ്മുകാർക്ക് ഇതിൽ നിന്നൊക്ക രക്ഷപെടാൻ കഴിയുന്നത്. അവരെ സംബന്ധിച്ചിടത്തോളം പീഡനത്തിന്റെ തീവ്രത അളക്കനുള്ള യന്ത്ര സംവിധനം എകെജിയിലുണ്ട്. ഈ കേസുകൾ അന്വേഷിക്കാൻ പാർട്ടി പോലീസുണ്ട്. വിധി പറയാൻ പാർട്ടി കോടതിയുമുണ്ട്. അത്തരമൊരു സംവിധനമാണ് കോൺഗ്രെസ്സുകാർ ഉണ്ടാക്കിയെടുക്കേണ്ടത്. എങ്ങനെയാണ് കുറ്റവാളികളെ സി പി എമ്മുകാർ വെള്ളപൂശിയെടുക്കുന്നതെന്ന് സമകാലിക കേരള രാഷ്ട്രീയം കണ്ടുപിടിക്കണം. സ്ത്രീപീഡന കേസിൽ അപമാനിതനായ എംഎൽഎ, പീഡന കേസിൽ പ്രതിയായിരുന്ന മന്ത്രി നമ്മുടെ സംസ്ഥാനത്തുണ്ട്. ഇവരൊയൊക്കെ മറന്ന് രാഹുലിന് പിന്നാലെ പോകുമ്പോൾ ഇവർക്കൊക്കെ വിമർശിക്കാൻ ധാർമികമായ അവകാശമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. എന്തായാലും രാഹുൽ മക്കൂത്തിലിന്റെ കേസ് പുതിയ വഴിത്തിരിവിലേക്ക് മാറുകയാണ്. പഞ്ചയത് തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9 വരെ രാഹുൽ വിഷയം കത്തിച്ചു നിർത്താനും, ശബരിമല വിഷയം മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യും. രാഹുൽ ഇക്കാര്യത്തിൽ തെറ്റുകാരനാണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം ...ഈ കാര്യത്തിൽ ..രാഹുൽ മാത്രമാണോ തെറ്റുകാരൻ ...ഉഭയസമ്മത പ്രകാരം നടന്ന ഏതെങ്കിലും ബന്ധത്തെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ ശ്രമിച്ചതാണെന്ന്കിൽ കേരള ജനത അത് തിരിച്ചറിയേണ്ടതാണ് ... അല്ലെങ്കിൽ നാളെ കേരളത്തിൽ ആർക്കും രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയാതെ വരുമെന്നാണ് ജനഭൂമിക്ക് പറയാനുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













