രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകി
Government directs public sector oil companies to ensure fuel security in the country
പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കണക്കിലെടുത്ത്, രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പ്രമുഖ പൊതുമേഖലാ കമ്പനികളോടാണ് നിലവിലുള്ള വാണിജ്യ സംഭരണത്തിന് പുറമെ, കുറഞ്ഞത് 30 ദിവസത്തെ ആവശ്യത്തിനുള്ള തന്ത്രപ്രധാനമായ പാചകവാതക കരുതൽ ശേഖരം അടിയന്തരമായി രൂപീകരിക്കാൻ പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യക്കാവശ്യമായ എൽപിജിയുടെ 90 ശതമാനവും, ക്രൂഡ് ഓയിലിന്റെ 40 ശതമാനവും, പ്രകൃതിവാതകത്തിന്റെ 65 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഗൾഫ് മേഖലയിൽ നിന്നാണ്. ഈ മേഖലയിലെ സംഘർഷം കാരണം കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ഇന്ത്യയിലേക്കുള്ള ഇന്ധന വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ മേഖലകളിലേക്ക് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിജിഡി ശൃംഖലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യക്കാരേറിയത് മുതലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നത് തടയാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













