ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ സംസ്ഥാന സർക്കാർ പിൻവലിച്ചു
Ahead of a major reshuffle at the top of the civil service in the state
സംസ്ഥാനത്തു സിവിൽ സർവീസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് മുന്നോടിയായി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സംസ്ഥാന സർക്കാർ പിൻവലിച്ചു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിമർശിച്ചതിനെ തുടർന്ന് 2024 നവംബർ മുതൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി സസ്പെൻഷനിലായിരുന്നു. ഡോ. ബി. അശോക് മുൻ ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് കഴിഞ്ഞ ഒന്നര മാസമായി സസ്പെൻഷൻ നേരിട്ടിരുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള കടുത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമം കണക്കിലെടുത്തും, മുൻ സർക്കാർ എടുത്ത അച്ചടക്ക നടപടികൾ അനാവശ്യമാണെന്ന വിലയിരുത്തലിലുമാണ് പുതിയ തീരുമാനം. അതേസമയം, ഇവർക്കെതിരെയുള്ള വകുപ്പുതല അന്വേഷണങ്ങൾ സർവീസ് ചട്ടപ്രകാരം തുടരും. ഇരുവരുടെയും പുനർനിയമനവും മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ചർച്ച ചെയ്യുന്നതിനായി സിവിൽ സർവീസ് ബോർഡ് യോഗം ചേരുന്നുണ്ട്. ഡോ. ബി. അശോകിനും എൻ. പ്രശാന്തിനും പുതിയ ഭരണസംവിധാനത്തിന് കീഴിൽ സുപ്രധാന വകുപ്പുകളുടെ ചുമതല നൽകുമെന്നാണ് സൂചനകൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













