ഹിമാചൽ പ്രദേശിൽ കാലവർഷം ശക്തി പ്രാപിച്ചു, മേഘവിസ്ഫോടനത്തിലും കനത്ത മഴയിലും 63 പേർ മരിച്ചു
Monsoon intensifies in Himachal Pradesh, 63 dead, 40 missing due to cloudburst and heavy rain
ഹിമാചൽ പ്രദേശിൽ കാലവർഷം ശക്തി പ്രാപിച്ചു; മേഘവിസ്ഫോടനത്തിലും കനത്ത മഴയിലും 63 പേർ മരിച്ചു, 40 പേരെ കാണാതായി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് മാണ്ഡി ജില്ലയിലെ 186 റോഡുകൾ ഉൾപ്പെടെ 261 റോഡുകൾ ഗതാഗതം തടസ്സപെട്ടു. 599 ട്രാൻസ്ഫോർമറുകളും 797 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടിട്ടുണ്ടെന്നും എസ്ഇഒസി അറിയിച്ചു. മാണ്ഡിയിൽ 370 പേരെ രക്ഷപ്പെടുത്തി, അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) എന്നിവയിലെ രണ്ട് ടീമുകൾ പോലീസിനും ഹോം ഗാർഡുകൾക്കും ഒപ്പം ജില്ലയിൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













