ലിവിയയുടെ സ്വഭാവദൂഷ്യം സംബന്ധിച്ച് മകന് ശബ്ദസന്ദേശം അയച്ചിട്ടില്ല: ഷീല ഷണ്ണി
The statement that Livia gave to the police is not true.
വ്യാജ ലഹരിക്കേസില്‍ കുറ്റവിമുക്തയായ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല ഷണ്ണി പ്രതി ലിവിയയുടെ സ്വഭാവദൂഷ്യം സംബന്ധിച്ച് മകന് ശബ്ദസന്ദേശം അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി. തന്നെ വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ മരുമകളുമായി ചേര്‍ന്ന് ലിവിയ നടത്തിയ പദ്ധതിയാണിതെന്നും ഷീല സണ്ണി പ്രതികരിച്ചു. ലിവിയ പൊലീസിന് നല്‍കിയ മൊഴി സത്യമല്ല. അങ്ങനെയൊരു ശബ്ദസന്ദേശം അയച്ചിട്ടില്ല. പറയത്തക്ക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. ലിവിയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകന് ശബ്ദസന്ദേശം അയക്കേണ്ട കാര്യമില്ലല്ലോ എന്നും ഷീല സണ്ണി പറയുന്നു. ഫ്രിഡ്ജും ടിവിയും ഫര്‍ണിച്ചറും വാങ്ങിയതിനെക്കുറിച്ച് ലിവിയയുടെ അമ്മയോട് ചോദിച്ചിരുന്നു. മകന്‍ എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. കേസിന് ശേഷം ഒരു തവണ മാത്രമാണ് ബന്ധപ്പെട്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













