ഇന്ത്യൻ റെയിൽവേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വെയിറ്റ്‌ലിസ്റ്റ് പ്രവചന സംവിധാനം ഓഗസ്റ്റ് മുതൽ നടപ്പിലാക്കുന്നു
Indian Railways to roll out AI-based waitlist prediction system from August
ഇന്ത്യൻ റെയൽവേ തങ്ങളുടെ 40 വർഷം പഴക്കമുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനം നവീകരിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വെയിറ്റ്‌ലിസ്റ്റ് പ്രവചന സംവിധാനം ഓഗസ്റ്റ് മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കുകയാണ്. ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെ ഈ വൻ പരിഷ്കാരം യാത്രക്കാർക്ക് കൂടുതൽ സുതാര്യവും വേഗമേറിയതുമായ ബുക്കിങ്ങിന് സൗകര്യമുണ്ടാകും. വെയ്റ്റിങ് ലിസ്റ്റിലുള്ള ഒരു ടിക്കറ്റ് സ്ഥിരീകരിക്കപ്പെടാൻ എത്രത്തോളം സാധ്യതയുണ്ടെന്ന് 94ശതമാനം കൃത്യതയോടെ എഐ മുൻകൂട്ടി പ്രവചിക്കും. നിലവിലുള്ള സംവിധാനത്തിന് പകരം മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ സാധിക്കുന്ന അത്യാധുനിക പ്ലാറ്റ്‌ഫോമാണ് വരുന്നത്. ഇത് തത്കാൽ സമയത്തെ സെർവർ തകരാറുകൾ ഇല്ലാതാക്കും. 1986-ൽ ആരംഭിച്ച പഴയ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന് പകരമായാണ് ഈ പുതിയ സാങ്കേതികവിദ്യ പൂർണ്ണമായി നടപ്പിലാക്കുന്നത്. റെയിൽവേയുടെ ഔദ്യോഗിക ആപ്പായ റെയിൽ വൺ വഴി ടിക്കറ്റ് ബുക്കിങ്, തത്സമയ ട്രെയിൻ വിവരങ്ങൾ, പരാതി പരിഹാരങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്ക് ലഭ്യമാകും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











