2026 ലെ ഐഎസ്ആർഒയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ലക്ഷ്യം കണ്ടില്ല

ISROs PSLV C62 EOS N One mission could not complete the third phase of the launch

Jan 12, 2026 - 21:01
 0
2026 ലെ ഐഎസ്ആർഒയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ലക്ഷ്യം കണ്ടില്ല

ഐഎസ്ആർഒയുടെ പിഎസ്എല്‍വി സി-62 ഇഒഎസ്-എൻ വൺ ദൗത്യം വിക്ഷേപണത്തിലെ മൂന്നാം ഘട്ടം പൂർത്തിയാക്കാൻ സാധിച്ചില്ല.  പിഎസ്എൽവി-സി62 ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ അപാകത നേരിട്ടു. ദൗത്യത്തിൽ പൂർണ വിജയമില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ പ്രതികരിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി61 ദൗത്യം പരാജയപ്പെട്ടിരുന്നു. 2025 മേയിലാണ് പിഎസ്എൽവി-സി61 വിക്ഷേപണം നടത്തിയത്. 

ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിക്കുക എന്നതായിരുന്നു പുതിയ ദൗത്യം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 200 കിലോ ഭാരമുള്ള മറ്റ് ഉപഗ്രങ്ങളുമാണ് പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കാൻ ലക്ഷ്യമിട്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0