ചൈനയിലെ തെരുവുകളിൽ പണം യാചിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
A video of a humanoid robot begging for money on the streets of China is going viral on social media
ചൈനയിലെ തെരുവുകളിൽ മനുഷ്യരെപ്പോലെ മുട്ടുകുത്തി നിന്ന് പണം യാചിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ വരെ സ്വീകരിക്കുന്ന ഈ റോബോട്ടിന്റെ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്‌സിന്റെയും ഭാവിയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പൊതുവഴിയിൽ മുട്ടുകുത്തി നിന്ന്, കൈകൾ കൂപ്പി ദയനീയമായ രീതിയിലാണ് റോബോട്ട് ആളുകളോട് പണം ചോദിക്കുന്നത്. ചിലയിടങ്ങളിൽ ഇതിനൊപ്പം വിഷമം തോന്നുന്ന പശ്ചാത്തല സംഗീതവും പ്ലേ ചെയ്യുന്നുണ്ട്. റോബോട്ടിന്റെ മുന്നിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനായി ഒരു ക്യുആർ കോഡും ഒരു പാത്രവും സ്ഥാപിച്ചിട്ടുണ്ട്."എല്ലാവർക്കും നമസ്കാരം, ജീവിതം അത്ര എളുപ്പമല്ല. ഒരു റോബോട്ട് ഭിക്ഷ യാചിക്കുകയാണ്, എനിക്ക് ചാർജ് ചെയ്തിട്ട് കുറച്ചു ദിവസങ്ങളായി, വൈദ്യുതി ചാർജിനുള്ള പണം വേണം" എന്ന തരത്തിലുള്ള ഓഡിയോ സന്ദേശവും ഇത് കേൾപ്പിക്കുന്നുണ്ട്. മനുഷ്യർ റോബോട്ടുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് പഠിക്കാനുള്ള ഒരു പരീക്ഷണമാണ് ചൈനയിൽ നടന്നത്. ചൈനയിലെ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ യൂണിട്രീ വികസിപ്പിച്ച ഹ്യൂമനോയിഡ് റോബോട്ടുകളുടെ കൃത്യതയും ചലനശേഷിയും പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഒരു വഴിയാണ് വീഡിയോയിലൂടെ ലക്ഷ്യമിടുന്നത്. വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











