കർഷകർക്ക് പിന്തുണയുമായി പിഎം-കിസാൻ
The Prime Minister has directly transferred more than Rs 18,000 crore to the bank accounts of 9 crore beneficiaries
കർഷകർക്ക് പിന്തുണയുമായി പിഎം-കിസാൻ. 9 കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,000 കോടിയിലധികം രൂപ നേരിട്ട് കൈമാറി പ്രധാനമന്ത്രി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുക. കര്‍ഷകരുടെ അവസ്ഥ മാറ്റേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുട ജന്മദിന ആഘോഷത്തിന്റെ ഭാഗമായി 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടിൽ എത്തും. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് മൂന്ന് തവണയായി പിഎം കിസാൻ പദ്ധതിയുടെ ഭാഗമായി അക്കൗണ്ടിലേക്ക് നേരിട്ട് എത്തുക.
എവിടെയാണ് തങ്ങളുടെ വിളകള്‍ക്ക് വില കിട്ടുന്നത് എന്ന് ഇന്ന് കര്‍ഷകര്‍ക്ക് കൃത്യമായി അറിയാം. ഈ കാര്‍ഷിക പരിഷ്കരണം കൊണ്ട് കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ എവിടെ വേണമെങ്കിലും വിൽക്കാം. അവര്‍ക്ക് ഗുണം കിട്ടുന്നതിൽ എന്താണ് പ്രശ്നമുള്ളതെന്നും പ്രദാനമന്ത്രി ചോദിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













