പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷമുള്ള ആദ്യ ബജറ്റിൽ സമഗ്രമായൊരു പരിഷ്കാരം.

Jun 20, 2026 - 08:37
Jun 20, 2026 - 08:38
 0
പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷമുള്ള ആദ്യ ബജറ്റിൽ സമഗ്രമായൊരു പരിഷ്കാരം.

FirstBudgetaftertenyearsofldfrule:Acomprehensivereform

പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് ശേഷമുള്ളആദ്യബജറ്റില്‍ സമഗ്രമായൊരു പരിഷ്‌കാരം -

കൊല്ലം: പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷമുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ ആദ്യ ബജറ്റ് സമഗ്രമായൊരു പരിഷ്കാരത്തിൻ്റെ സാക്ഷാത്കാരമാണന്നും, ഈ ബജറ്റിലാകട്ടെ ജനങ്ങളുടെ പ്രത്യാശയ്ക്ക് വഴിയൊരുക്കുമെന്നും ജനാധിപത്യതൊഴിലാളി സംരക്ഷണ സമിതി (ജെ.ടി.എസ്.എസ്) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ കിഫ്ബിയെ കുറിച്ചുള്ള പരാമര്‍ശം ഇതിന്റെ ദിശാസൂചകമാണ്. എല്ലാ മേഖലകളേയും പ്രത്യേകിച്ച് തൊഴിലാളികളുടെ ക്ഷേമത്തിനേയും സമഗ്രമായി സ്പര്‍ശിക്കാന്‍ ബജറ്റിന് കഴിഞ്ഞിട്ടുണ്ട്. ഭാവികേരളത്തെ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. എന്നാല്‍, ഒരു മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള സതീശന്റെ ബജറ്റ് കേരളത്തിന്റെ മുഴുവന്‍ ആശങ്കകളേയും പരിഗണിച്ചിട്ടുണ്ടന്ന് വ്യക്തമാണ്.

കേരളത്തെ ഭാവിയെ മുന്നില്‍കണ്ട് ബജറ്റ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനാണ് സതീശന്‍ ശ്രദ്ധിച്ചത്. ഇന്ദിരഗ്യാരണ്ടികള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റ് ഉള്‍ക്കൊള്ളുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നിവയിലൂന്നി ബജറ്റ് അവതരണം നടത്താന്‍ വി.ഡി.സതീശൻ്റെ ബജറ്റിന് കഴിഞ്ഞിട്ടുണ്ട്.

ഗ്രീന്‍ എനര്‍ജി, സില്‍വര്‍ ഇക്കോണമി, എഐ തുടങ്ങി ഭാവിയിലേക്കുള്ള പ്രഖ്യാപനങ്ങളും ജനോപകാരപ്രദമെന്ന് യോഗം ചൂണ്ടിക്കാട്ടി.

സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധൃക്ഷത വഹിച്ചു. കെ.ടി.യു.സി ( ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാ നവാസ്, ഇ.ജെ.ജോസഫ് തൃശ്ശൂർ, പത്മകുമാർ, സത്യൻ, ജേക്കബ് വെളുത്താൻ അങ്കമാലി, ഷാനവാസ് വീയപുരം, ആർ.രാധാകൃഷ്ണ പണിക്കർ ,ശശികല എസ്.ആശ്രാമം, എം.മണി നെടും മങ്ങാട് എന്നിവർ കേരള ബജറ്റിനെ പിന്തുണ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0