'ചുമ സിറപ്പുകളുടെ നിയന്ത്രണം' സ്വയം ചികിത്സ വലിയ ആരോഗ്യപ്രതിസന്ധികൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു
Doctors state that self-medication with cough syrups can cause major health problems
ചുമ സിറപ്പുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നേരിട്ട് വിൽക്കുന്നത് നിരോധിച്ച പശ്ചാത്തലത്തിൽ, സ്വയം ചികിത്സ വലിയ ആരോഗ്യപ്രതിസന്ധികൾക്ക് കാരണമാകുമെന്ന് മുംബൈയിലെ പ്രമുഖ ഡോക്ടർമാർ വ്യക്തമാക്കുന്നു.1945-ലെ ഡ്രഗ്സ് നിയമ ഭേദഗതിയിലൂടെ ഷെഡ്യൂൾ കെ ഒഴിവാക്കി, കഫ് സിറപ്പുകൾ ഇനി മുതൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിയില്ലെന്ന നിയമം നിലവിൽ വന്നതോടെയാണ് ഡോക്ടർമാർ ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നത്. ഡോക്ടറെ കാണാതെ ചുമ സിറപ്പ് കഴിച്ച് താൽക്കാലിക ആശ്വാസം നേടുമ്പോൾ, യഥാർത്ഥ രോഗം തിരിച്ചറിയാൻ വൈകുകയും അത് നില വഷളാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കഫം പുറത്തുകളയേണ്ട ചുമയ്ക്ക് കഫം തടഞ്ഞുനിർത്തുന്ന മരുന്ന് കഴിക്കുന്നത് ശ്വാസകോശത്തിൽ കഫം കെട്ടിക്കിടന്ന് അണുബാധ കൂടുവാൻ കാരണമാകും.
ചില ചുമ സിറപ്പുകളിൽ ആൻറിഹിസ്റ്റാമൈനുകൾ ബ്രോങ്കോഡിലേറ്ററുകൾ അല്ലെങ്കിൽ കോഡിൻ തുടങ്ങിയ ലഹരിസ്വഭാവമുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. കൃത്യമായ അളവിലല്ലാതെ ഇവ സ്വയം കഴിക്കുന്നത് ഹൃദയമിടിപ്പ് കൂടുക, ഉയർന്ന രക്തസമ്മർദ്ദം, തലകറക്കം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകാം. ചെറിയ കുട്ടികൾക്ക് ഡോസ് കൂടുന്നത് ശ്വസനപ്രക്രിയയെപ്പോലും ബാധിച്ചേക്കാം. കോഡിൻ അടങ്ങിയ സിറപ്പുകൾ പലരും ലഹരിക്കായി അനാവശ്യമായി വാങ്ങി ഉപയോഗിക്കുന്ന പ്രവണതയുണ്ട്. പുതിയ നിയമം ഇത്തരം ദുരുപയോഗം തടയാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ വ്യക്തമാക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













