ആചാരങ്ങൾക്ക് അനുസരിച്ചാകണം ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടത് എന്ന് ഇന്ത്യ

India has said that the Dalai Lama's successor should be chosen according to tradition

Jul 3, 2025 - 23:50
 0
ആചാരങ്ങൾക്ക് അനുസരിച്ചാകണം ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടത് എന്ന് ഇന്ത്യ

ആചാരങ്ങൾക്ക് അനുസരിച്ചാകണം ദലൈലായമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടത് എന്ന് ഇന്ത്യ. ഇപ്പോഴത്തെ ദലൈലാമയ്ക്ക് മാത്രമേ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അവകാശമുള്ളെന്നും ഇന്ത്യ വ്യക്തമാക്കി. പുനർജന്മം തീരുമാനിക്കേണ്ടത് നിലവിലുള്ള ആചാരങ്ങളും  ഇപ്പോഴത്തെ ദലൈലാമയുടെ ആഗ്രഹ പ്രകാരവുമാണ്. അടുത്ത ദലൈലാമയെ തീരുമാനിക്കാൻ മറ്റാർക്കും അവകാശമില്ല. 

ദലൈലാമ ടിബറ്റ് ജനതയുടെ പ്രതിനിധിയല്ലെന്നും പുതിയ ലാമയെ തങ്ങള്‍ തീരുമാനിക്കുമെന്നുമുള്ള ചൈനയുടെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണം. തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ പരമ്പരാഗത ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ചു ആകുമെന്ന് ദലൈലാമ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും അത്തരമൊരു അധികാരമില്ലെന്ന് ചൈനക്ക് അദ്ദേഹം മറുപടി നൽകിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0