തുടരും അൻപത്തിയാറാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേളയിലേക്ക്

The film, which received much appreciation from the audience, will continue

Nov 7, 2025 - 11:28
 0  0
തുടരും അൻപത്തിയാറാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേളയിലേക്ക്

അൻപത്തിയാറാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും തെരഞ്ഞെടുക്കപ്പെട്ടു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് തുടരും. നവംബർ 20 മുതൽ 28 വരെ ഗോവയിലാ ണ് ഫെസ്റ്റിവൽ. 
‘സൗദി വെള്ളക്ക’യ്ക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ഈ ചിത്രത്തിൽ മോഹന്‍ലാല്‍ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറാണ് .കേരളത്തിൽ നിന്നും 118 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ചിത്രം ഒ.ടി.ടി. റിലീസിനു ശേഷവും മികച്ച അഭിപ്രായങ്ങൾ തുടരുകയാണ്. മോഹൻലാലിനും ശോഭനയ്ക്കും പുറമേ പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0