ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടി മല്ലികാസുകുമാരൻ നിർവഹിച്ചു

The title launch of the film Sri Ayyappa, scripted and directed by newcomer Vishnu Venjaramoodu,

Nov 4, 2025 - 16:59
 0  0
ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടി മല്ലികാസുകുമാരൻ നിർവഹിച്ചു

ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടി മല്ലികാസുകുമാരൻ നിർവഹിച്ചു. അഞ്ചുഭാഷകളിലായി വീണ്ടും അയ്യപ്പസിനിമ ഒരുങ്ങുന്നു.നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീ അയ്യപ്പൻ. അനീഷ് രവി,ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, സംഗീത സംവിധായകൻ ജീവൻ സോമൻ, രഞ്ജി കുര്യാക്കോസ്, സംവിധായകൻ റോയ് പി. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്. ആദി മീഡിയാ , നിഷാപ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഡോ. ശ്രീകുമാർ ഷാജി പുന്നല എന്നിവരാണ്  ചിത്രം നിർമ്മിക്കുന്നത്. ഭക്തിയും, ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഏഴുഗാനങ്ങളുണ്ട്.റിയാസ് ഖാൻ, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീർ പൂജപ്പുര രാധാകൃഷ്ണൻ,കുടശ്ശനാട് കനകം  തുടങ്ങിയവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്. ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0