വിജയ് നായകനാകുന്ന ‘ജനനായക’ൻ്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈമിന്. 121 കോടിക്കാണിതെന്നാണ് പുറത്തുവരുന്ന വിവിരം. ഇതു വരെയുള്ള തമിഴ് സിനിമയുടെ ചരിത്രത്തിൽ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന റെക്കോഡ് ഒ.ടി.ടി തുകയാണിത്. നെറ്റ്ഫ്ലിക്സ് വമ്പൻ തുക ഓഫർ ചെയ്തതായ വാർത്ത ഉണ്ടായിരുന്നു.അതാണ് കൂടിയ തുക ഓഫർ ചെയ്ത് ആമസോൺ പ്രൈം സ്വന്തമാക്കിയത്. മുന്നൂറ് കോടി രൂപയാണ് കോടിയാണ് ജനനായകൻ്റെ ബജറ്റ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞ വിജയിൻ്റേതായി തെരഞ്ഞെടുപ്പിന് മുൻപ് വരുന്ന അവസാനത്തെ ചിത്രം, പൊളിറ്റിക്കൽ അക്ഷൻ ത്രില്ലർ എന്നീ പ്രത്യേകതകളാണ് ഈ സിനിമയുടെ സവിശേഷത. ജനുവരി 9 ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ജന നായകൻ റിലീസായി എട്ട് ആഴ്ച്കൾക്ക് ശേഷം ഒ.ടി.ടിയിലെത്തും. കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട്ട്. കെ.നാരായണ, ജഗദീഷ് പഴനിസ്വാമി, ലോഹിത് എൻ.കെ. എന്നിവർ ചേർന്ന് നിർമിച്ച് എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജന നായകനിൽ പൂജ ഹെഗ്ഡേയാണ് നായിക. ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവമേനോൻ,നരെയ്ൻ, പ്രിയാമണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ .കാമറ – സത്യൻ സൂര്യൻ, സംഗീതം – അനിരുദ്ധ് രവിചന്ദർ.