റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമാ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

The pooja of the film Oh Prema, produced by Rainbow Group under the banner of Desadana Pakshikal Film Production Company

Sep 22, 2025 - 11:42
 0  0
റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമാ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ദേശാടന പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമാഎന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഡോ.സതീഷ് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ പ്രേമാ. ആനച്ചന്തം എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ ഡിസൈനർ ആയി വന്ന്  തുടർന്ന് , ഹൈ- വേപോലീസ്, കൂട്ടുകാർ, മറുത എന്നീ ചിത്രങ്ങൾക്ക്   തിരക്കഥ രചിക്കുകയും, ഈ സ്നേഹതീരത്ത്, അടിപ്പാലം,ഷൂട്ടിംഗ് പൂർത്തിയാക്കിയ ക്ലാ..ക്ലാ.. ക്ലി.. ക്ലി..നസ്രിയ തിരിഞ്ഞ് നോക്കി , ഏണി  എന്നീ  ചിത്രങ്ങളിൽ പ്രൊജക്റ്റ്‌ ഡിസൈനർ  ആയും  ഡോ സതീഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്.

മറുത എന്ന ചിത്രത്തിൽ ബാല നടനായി അരങ്ങേറ്റം കുറിച്ച പ്രഷീബ് ഈ ചിത്രത്തിൽ രാമു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്ലാ ക്ലാ ക്ലി ക്ലി നസ്രിയ തിരിഞ്ഞുനോക്കി,ഏണി എന്നീ സിനിമകളിൽ ഉപനായകനായി ഇതിനുമുമ്പ്  പ്രഷീബ് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ താരം കൂടിയാണ് പ്രഷീബ് , മറ്റു മൂന്ന്  മുഖ്യ വേഷം  ചെയ്യുന്നത് ജംഷി മട്ടന്നൂർ, (നിഴൽ, ഫ്രൈഡേട്രിപ്പ്  എന്നീ ചിത്രങ്ങളിൽ സഹനായകനായി അഭിനയിച്ചിട്ടുണ്ട് ) ജാഫർ വയനാട് ,എബിൻ വി എസ് എന്നിവരാണ്.  :കാടകം " കാവൽ തുറൈ" എന്നീ സിനിമകളിൽ ഉപനായകനായ  എബിൻ  വളരെ വ്യത്യസ്ഥമായ വേഷമാണ് ഓ.. പ്രേമയിൽ കൈകാര്യം ചെയ്യുന്നത്.

ഇവരെ കൂടാതെ  ജയകൃഷ്ണൻ,  ശ്രീജിത്ത് രവി, കലാഭവൻ നാരായണൻ കുട്ടി ,അബു സലിം ,സ്ഫടികം ജോർജ്ജ്, ടോണി, മണികണ്ഠൻ പട്ടാമ്പി, മുൻഷി രഞ്ജിത്,നിസാർമാമുക്കോയ, ഷെജിൻ,മഹേഷ് മടിക്കൈ ,മനോജ് പയ്യോളി, ഡോ. രമേഷ് , കാശിനാഥൻ , ഗോപു , സുബ്രമണ്യൻ ,പട്ടാമ്പിചന്ദ്രൻ, വിപിൻ ജോസ്, ഹസ്സൻ മാസ്റ്റർ , മോഹൻദാസ് ,നഞ്ചിയമ്മ, കുളപ്പുള്ളി ലീല , ശ്രയ, ആരാധ്യ , പ്രമിത കുമാരി ,സരസ്വതി ജി നായർ,ഉണ്ണി മംഗലശ്ശേരി,ശശി കോട്ടയ്ക്കൽ, രാജേഷ്, സതീഷ് മാത്തൂർ,  ശ്രീജിത്ത് വേങ്ങര, രാഹുൽ കരുളായി, എന്നിവരും വേഷമിടുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0