എക്സ് യുവി 3 എക്സ്ഒയുടെ പുതിയ വേരിയന്റുമായി മഹീന്ദ്ര
Mahindra launches new variant of XUV3XO

എക്സ് യുവി 3 എക്സ്ഒയുടെ പുതിയ വേരിയന്റുമായി മഹീന്ദ്ര. റീവ്എക്സ് സീരീസുമായി എത്തുന്ന ട്രിമ്മിന് നാല് വേരിയന്റുകളാണ് ഉള്ളത്. പ്ലഷ് ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകളുള്ള 26.03 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇമ്മേഴ്‌സീവ് ക്യാബിൻ അനുഭവത്തിനായി 4-സ്പീക്കർ ഓഡിയോ സജ്ജീകരണം എന്നിങ്ങനെ വാഹനത്തിന്റെ സവിശേഷതയാണ്. പ്രീമിയം ഇന്റീരിയറാലും ഡിസൈനാലും മനോഹരമാണ് മഹീന്ദ്രയുടെ ചെറു എസ് യുവിയുടെ മൂന്ന് വേരിയന്റുകളാണ് മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. വാഹനത്തിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ വില തന്നെയാണ്. 8.94 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. റേവ്എക്സ് എം മോഡലിന് 8.94 ലക്ഷം രൂപയും റേവ്എക്സ് എം ഓപ്ഷണൽ മോഡലിന് 9.44 ലക്ഷം രൂപയും റേവ്എക്സ് എ മാനുവലിന് 11.79 ലക്ഷം രൂപയും റേവ് എക്സ് എ ഓട്ടമാറ്റിക്കിന് 12.99 ലക്ഷം രൂപയുമാണ് വില. ഗാലക്സി ഗ്രേ, ടാംഗോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും.
What's Your Reaction?






