ആറളം-കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽ 173 ഇനം കൂണ്‍ സ്പീഷീസുകളെ കണ്ടെത്തി
173 mushroom species found in Aralam-Kottiyoor wildlife sanctuaries

ആറളം-കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽ 173 ഇനം കൂണ്‍ സ്പീഷീസുകളെ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ വന്യജീവി സങ്കേതമായ ആറളം വന്യജീവി സങ്കേതവും ജില്ലയിലെ രണ്ടാമത്തെ വന്യജീവി സങ്കേതമായ കൊട്ടിയൂര്‍ വന്യജീവി സങ്കേതവും കൂണുകളുടെ വലിയ ആവാസകേന്ദ്രമായി മാറുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ആഗസ്റ്റ് 9 മുതല്‍ പത്ത് വരെ വനംവകുപ്പ് ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷനും മഷ്‌റൂംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയും സംയുക്തമായി രണ്ട് വന്യജീവിസങ്കേതങ്ങളിലായി നടത്തിയ സര്‍വേയിലാണ് കൂണുകളുടെ വൈവിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്. ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷനില്‍ ആദ്യമായാണ് കൂണുകള്‍ക്കായി സര്‍വ്വേ നടത്തിയത്. പരിപ്പുതോട്, വളയംചാല്‍, മീന്‍മുട്ടി, നരിക്കടവ് എന്നീ ആറളം വന്യജീവിസങ്കേതത്തിലും കൊട്ടിയൂര്‍ വന്യജീവി സ്‌ങ്കേതത്തിലെ ആറ് ക്യാമ്പുകളിലുമാണ് വ്യത്യസ്ത കൂണുകളെ കണ്ടെത്തിയത്. ഗീസ് ട്രം, ഒഫ് യോകോര്‍ഡിസെപ്‌സ്, ട്രമെറ്റെസ് സാങ് ഗുനിയ, ഹൈഗ്രോ സൈബ്മിനി യാറ്റ്, കുക്കിന, ഓറിക്കുലോരിയ ഡെലിഗേറ്റ്, ഫിലോ ബോലെറ്റസ് മണി പുലാരിസ് ഉള്‍പ്പെടെ 173 ഇനം കൂണ്‍ സ്പീഷീസുകള്‍ ഇവിടെയുണ്ട്.
What's Your Reaction?






